റെയിൽവേ കരാറുകാർ അനിശ്ചിതകാല സമരത്തിലേക്ക്

കൊച്ചി: ജി.എസ്.ടി മൂലമുണ്ടായ അധിക നികുതി റെയില്‍വേ നല്‍കാത്തതില്‍ പ്രതിഷേധിച്ച് ഇന്ത്യന്‍ റെയില്‍വേ ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രൊവൈഡേഴ്‌സ് അസോസിയേഷന്‍(ഐ.ആർ.ഐ.പി.എ) അനിശ്ചിതകാല പണിമുടക്കിലേക്ക്. ജി.എസ്.ടി വന്നതോെട നിര്‍മാണ കരാറുകള്‍ പൂര്‍ത്തിയാക്കാന്‍ കഴിയാത്ത അവസ്ഥയാണെന്ന് ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. ജി.എസ്.ടി വന്നതോെട 12 ശതമാനം നികുതി കരാറുകാര്‍ക്ക് അധികബാധ്യത ഉണ്ടാക്കിയിരിക്കുകയാണ്. ജി.എസ്.ടി നിയമപ്രകാരം റെയില്‍വേയാണ് ഇത് നല്‍കേണ്ടത്. ഇതെല്ലാം ചൂണ്ടിക്കാട്ടി റെയില്‍വേ മന്ത്രാലയത്തിനും ധനമന്ത്രിക്കും നിവേദനം നല്‍കിയിട്ട് കമ്മിറ്റി രൂപവത്കരിച്ചതല്ലാതെ നടപടി സ്വീകരിച്ചില്ലെന്ന് ഐ.ആർ.ഐപി.എ വൈസ് പ്രസിഡൻറ് അലക്‌സ് പെരുമാലില്‍ പറഞ്ഞു. വാര്‍ത്തസമ്മേളനത്തില്‍ കെ.എ. ജോണ്‍സണ്‍, വി. സന്തോഷ് ബാബു, നജീബ് മണ്ണേല്‍ എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.