കൊച്ചി: വ്യാജരേഖ ചമച്ച് സ്വത്ത് തട്ടിയെടുത്തെന്ന കേസിലെ പ്രതികളായ അഭിഭാഷകയുെടയും ഭർത്താവിെൻറയും മുൻകൂർ ജാമ്യ ഹരജി ഹൈകോടതി തള്ളി. പയ്യന്നൂര്‍ ബാറിലെ അഭിഭാഷക കെ.വി. ഷൈലജ, ഭര്‍ത്താവ് പി. കൃഷ്ണകുമാര്‍ എന്നിവര്‍ നൽകിയ ഹരജിയാണ് സിംഗിൾ ബെഞ്ച് തള്ളിയത്. ജാമ്യം നൽകുന്നത് അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്നതുൾപ്പെടെയുള്ള സർക്കാർ വാദങ്ങൾ അംഗീകരിച്ചാണ് ഹരജി തള്ളിയത്. തിരുവനന്തപുരത്ത് താമസിച്ചിരുന്ന തളിപ്പറമ്പ് സ്വദേശി പി. ബാലകൃഷ്ണൻ മരിച്ചതിനെത്തുടർന്ന് അദ്ദേഹത്തിെൻറ സ്വത്ത് വ്യാജരേഖ ചമച്ച് അഭിഭാഷകയും ഭർത്താവും സ്വന്തമാക്കിയെന്നാണ് കേസ്. അവിവാഹിതനായ ബാലകൃഷ്ണന് കോടികളുടെ സ്വത്തുണ്ടെന്ന് മനസ്സിലാക്കിയ അഭിഭാഷക, തെൻറ സഹോദരീഭര്‍ത്താവാണ് ബാലകൃഷ്ണന്‍ എന്ന് രേഖയുണ്ടാക്കിയാണ് എട്ടര ഏക്കര്‍ ഭൂമിയും ബാങ്ക് സമ്പാദ്യവും തട്ടിയെടുത്തത്. ബാലകൃഷ്‌ണനെ തിരുവനന്തപുരത്തെ ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് വാങ്ങി ദമ്പതികളുടെ നേതൃത്വത്തിൽ പയ്യന്നൂരിലേക്ക് മാറ്റാൻ ശ്രമിച്ചിരുന്നു. യാത്രമധ്യേ കൊടുങ്ങല്ലൂരിൽെവച്ച് ബാലകൃഷ്‌ണൻ മരിച്ചു. മരണത്തിൽ അസ്വാഭാവികതയുണ്ടെന്ന് വിലയിരുത്തി കൊലക്കുറ്റംകൂടി ചുമത്തിയിട്ടുണ്ട്. കേസിൽ പ്രതികൾക്ക് വ്യക്തമായ പങ്കുണ്ടെന്നും വിവാഹ സർട്ടിഫിക്കറ്റ് വ്യാജമാണെന്നും കേസ് പരിഗണിക്കെവ സർക്കാർ അറിയിച്ചു. ഇക്കാര്യങ്ങൾ കൂടി പരിഗണിച്ചാണ് ജാമ്യ ഹരജി തള്ളിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.