ആലുവ: നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ നടി രമ്യ നമ്പീശെൻറ മൊഴിയെടുത്തു. വ്യാഴാഴ്ച ആലുവ പൊലീസ് ക്ലബിലേക്ക് വിളിച്ചുവരുത്തിയാണ് അന്വേഷണസംഘം മൊഴിയെടുത്തത്. കേസിൽനിന്ന് പിൻവാങ്ങാനും മറ്റുമായി എന്തെങ്കിലും സ്വാധീനം ഏതെങ്കിലും ഭാഗത്തുനിന്ന് ഉണ്ടായിരുന്നോയെന്ന് അറിയാനാണ് ആക്രമിക്കപ്പെട്ട നടിയുടെ അടുത്ത സുഹൃത്തുകൂടിയായ രമ്യയെ വിളിച്ചുവരുത്തിയത്. സിനിമമേഖലയിൽനിന്നുള്ള ആരെങ്കിലും നടിയെ സ്വാധീനിക്കാൻ ശ്രമിച്ചിരുന്നോ എന്ന കാര്യമാണ് പ്രധാനമായും അന്വേഷണസംഘത്തിന് അറിയേണ്ടിയിരുന്നത്. സംഭവത്തിനുശേഷം നടിയെ കാണാൻ ആരെല്ലാം വന്നിരുന്നെന്ന കാര്യവും അന്വേഷിച്ചതായി അറിയുന്നു. ആക്രമണമുണ്ടായ ദിവസം ഷൂട്ടിങ്ങിനുശേഷം രമ്യയുടെ വീട്ടിലേക്ക് പോകണമെന്നാണ് നടി ഡ്രൈവറോട് പറഞ്ഞിരുന്നത്. ഈ യാത്രക്കിടെയാണ് ആക്രമിക്കപ്പെട്ടത്. ഇതിനുശേഷവും രമ്യയുടെ വീട്ടിൽ നടി താമസിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.