അങ്കമാലി: പള്‍സര്‍ സുനിയെ വ്യാഴാഴ്ച അങ്കമാലി മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയെങ്കിലും മാഡത്തിെൻറ പേര് വെളിപ്പെടുത്തിയില്ല. മാഡത്തിെൻറ പേര് പിന്നീട് വെളിപ്പെടുത്തുമെന്ന് കോടതിയില്‍നിന്ന് മടങ്ങവെ സുനി മാധ്യമങ്ങളോട് പറഞ്ഞു. റിമാന്‍ഡ് കാലാവധി അവസാനിച്ചതിനാൽ സുനിയെ ബുധനാഴ്ച അങ്കമാലി കോടതിയില്‍ ഹാജരാക്കേണ്ടതായിരുന്നു. എന്നാല്‍, അങ്കമാലി കോടതിയില്‍ ഹാജരാക്കുമ്പോള്‍ മാഡത്തിെൻറ പേര് വെളിപ്പെടുത്തുമെന്ന് സുനി മാധ്യമങ്ങളോട് പറഞ്ഞിരുന്നതിനാല്‍ മുതിര്‍ന്ന നടിയെ തട്ടിക്കൊണ്ടുപോയ കേസുമായി ബന്ധപ്പെട്ട് എറണാകുളം സി.ജെ.എം കോടതിയില്‍ ഹാജരാക്കിയാണ് റിമാന്‍ഡ് നടപടി പൂര്‍ത്തിയാക്കിയത്. മാഡത്തിെൻറ പേര് വെളിപ്പെടുത്തുമെന്ന് സുനിയും അഭിഭാഷകന്‍ ആളൂരും പറഞ്ഞതിനാല്‍ കോടതി പരിസരത്ത് മാധ്യമപ്പട തമ്പടിച്ചിരുന്നു. രഹസ്യമൊഴി നല്‍കി കോടതിക്ക് പുറത്ത് വന്ന സുനി, മാഡത്തിെൻറ പേര് വെളിപ്പെടുത്തുമെന്ന് പറഞ്ഞത് വെറുതെ അല്ലെന്നും വൈകാതെ അതുണ്ടാകുമെന്നും വ്യക്തമാക്കി. അന്വേഷണ ഉദ്യോഗസ്ഥരുടെ കടുത്ത സമ്മര്‍ദത്താലാണ് സുനി മാഡത്തിെൻറ പേര് വെളിപ്പെടുത്താത്തതെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.