ആലപ്പുഴ: മുസ്‌ലിം എംപ്ലോയീസ് കള്‍ചറല്‍ അസോസിയേഷന്‍ (മെക്ക) സംസ്ഥാന വാര്‍ഷിക സമ്മേളനം 19, 20 തീയതികളില്‍ ആലപ്പുഴയില്‍ നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തില്‍ പറഞ്ഞു. ന്യൂനപക്ഷങ്ങളെ രക്ഷിക്കൂ, ഇന്ത്യയെ രക്ഷിക്കൂ എന്ന പ്രമേയത്തിലാണ് സമ്മേളനം. ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശങ്ങൾ നിഷേധിക്കപ്പെടുകയാെണന്നും കേന്ദ്ര ഭരണകൂട ഭീകരതക്കിരയാകുന്നതിൽ ഭൂരിപക്ഷവും മുസ്ലിംകളും ദലിതരും പിന്നാക്കക്കാരുമാെണന്നും അവർ പറഞ്ഞു. 19ന് രാവിലെ 10.30ന് പ്രതിനിധി സമ്മേളനം ആലപ്പുഴ ലജ്നത്തുല്‍ മുഹമ്മദിയ്യയില്‍ എ.എം. ആരിഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ഉച്ചക്ക് 2.30ന് ഭാരവാഹി സംഗമം. വൈകുന്നേരം 4.30ന് പൊതുസമ്മേളനം മന്ത്രി ജി. സുധാകരന്‍ ഉദ്ഘാടനം ചെയ്യും. 20ന് രാവിലെ 10ന് സ്ഥാപകദിന സമ്മേളനം മുന്‍ എം.എല്‍.എ എ.എ. ഷുക്കൂര്‍ ഉദ്ഘാടനം ചെയ്യും. ഉച്ചക്ക് 12.30ന് സംസ്ഥാന വാര്‍ഷിക കൗണ്‍സില്‍ എ.എസ്.എ. റസാഖ് ഉദ്ഘാടനം ചെയ്യും. 500 പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും. വാർത്തസമ്മേളനത്തിൽ സംസ്ഥാന പ്രസിഡൻറ് എം. അലിയാരുകുട്ടി, സ്വാഗതസംഘം ചെയര്‍മാന്‍ എ.എം. നസീര്‍, ജനറൽ കൺവീനർ എം.എ. ലത്തീഫ്, ജനറൽ സെക്രട്ടറി എന്‍.കെ. അലി, പ്രഫ. എ. ഷാജഹാന്‍ എന്നിവര്‍ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.