അരൂർ: ഗ്രാമപഞ്ചായത്തുകളും കൃഷിഭവനുകളും ചേർന്ന് കർഷകദിനം ആചരിച്ചു. എഴുപുന്നയിൽ ചേർന്ന കർഷകദിനാചരണം എ.എം. ആരിഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എസ്.ടി. ശ്യാമളകുമാരി അധ്യക്ഷത വഹിച്ചു. മികച്ച 11 കർഷകരെ ആദരിച്ചു. പഞ്ചായത്തിലെ നീണ്ടകരയിൽ ആരംഭിച്ച കാന്താരി ഗ്രാമം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് എം.കെ. ജോണപ്പൻ ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് ദലീമ ജോജോ, കൃഷി ഓഫിസർ ബി. സുനിൽകുമാർ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി പി.വി. മണിയപ്പൻ, ത്രിതലപഞ്ചായത്ത് അംഗങ്ങൾ, വിവിധ സഹകരണ സ്ഥാപനങ്ങളുടെ പ്രസിഡൻറുമാർ സംസാരിച്ചു. അരൂരിൽ ചേർന്ന കർഷകദിനാചരണം എ.എം. ആരിഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ബി. രത്നമ്മ അധ്യക്ഷത വഹിച്ചു. മികച്ച കർഷകരെ ആദരിച്ചു. സ്കൂൾ വിദ്യാർഥികൾക്ക് നടത്തിയ കാർഷിക ക്വിസ്, ഉപന്യാസം മത്സര വിജയികൾക്ക് ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് ദലീമ ജോജോ, പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് വത്സല തമ്പി എന്നിവർ സമ്മാനം നൽകി. കൃഷി ഓഫിസർ സൻജു സൂസൻ മാത്യു, പ്രിൻസിപ്പൽ കൃഷി ഓഫിസർ ജെ. പ്രേംകുമാർ, കൃഷി െഡപ്യൂട്ടി ഡയറക്ടർ പി.ജി. ചന്ദ്രമതി, അസി. ഡയറക്ടർ ടി. ചിത്ര, ത്രിതല പഞ്ചായത്ത് അംഗങ്ങൾ, കർഷക സംഘം പ്രസിഡൻറുമാർ എന്നിവർ സംസാരിച്ചു. സര്‍ക്കാറുകള്‍ ആശുപത്രിക്ക് സഹായം നൽകുന്നില്ല -എ.കെ. ആൻറണി ചേര്‍ത്തല: സംസ്ഥാനത്ത് മാറിവരുന്ന സര്‍ക്കാറുകള്‍ താലൂക്ക് ആശുപത്രിയുടെ വികസനത്തിന് കാര്യമായ സംഭാവന നൽകാത്തത് ദുഃഖകരമാണെന്ന് മുന്‍കേന്ദ്രമന്ത്രി എ.കെ. ആൻറണി പറഞ്ഞു. ആശുപത്രിയില്‍ തെൻറ എം.പി ഫണ്ടില്‍നിന്നുള്ള തുക വിനിയോഗിച്ച് നിർമിച്ച ഡയാലിസിസ് യൂനിറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനപ്രതിനിധികള്‍ നൽകുന്ന ഫണ്ടുപയോഗിച്ചുള്ള വികസനം മാത്രമാണിവിടെ നടക്കുന്നത്. ഇതിന് മാറ്റം വരുത്തി സര്‍ക്കാറിെൻറ ഇടപെടലുണ്ടാകണം. അഞ്ച് ഡയാലിസിസ് യൂനിറ്റുകൂടി ആരംഭിക്കുന്നതിന് 50 ലക്ഷംകൂടി അനുവദിക്കുമെന്നും അദ്ദേഹം പറഞ്ഞു. കെ.സി. വേണുഗോപാല്‍ എം.പി അധ്യക്ഷത വഹിച്ചു. ഡയാലിസിസ് ചാരിറ്റി കൂപ്പണ്‍ ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിച്ചു. നഗരസഭ ചെയര്‍മാന്‍ ഐസക്ക്മാടവന, ശ്രീലേഖ നായര്‍, ജില്ല പ്ലാനിങ് ഓഫിസര്‍ രാജേന്ദ്രന്‍, വി.ടി. ജോസഫ്, പി. ഉണ്ണികൃഷ്ണന്‍, എന്‍.ആര്‍. ബാബുരാജ്, ഡി. ജ്യോതിസ്, സി.കെ. ഷാജിമോഹന്‍ എന്നിവര്‍ പങ്കെടുത്തു. ഓണം ഫെയർ ആരംഭിച്ചു പൂച്ചാക്കൽ: പരമ്പരാഗത കയർ വ്യവസായത്തിന് പുത്തൻ ഉണർവ് പകർന്ന് കയർഫെഡിെൻറ ഓണം ഫെയർ പൂച്ചാക്കലിൽ പ്രവർത്തനമാരംഭിച്ചു. സബ് ട്രഷറിക്ക് സമീപം പ്രവർത്തനമാരംഭിച്ച ഫെയർ പാണാവള്ളി പഞ്ചായത്ത് പ്രസിഡൻറ് രാജേഷ് വിവേകാനന്ദ ഉദ്ഘാടനം ചെയ്തു. ജനപ്രതിനിധികളായ എസ്. രാജേഷ്, ഷീല കാർത്തികേയൻ, പ്രേം കുമാർ, കയർ ഇൻസ്പെക്ടർ സിനി തളിയത്ത് എന്നിവർ പങ്കെടുത്തു. ഫെയറിൽ കിടക്കകൾക്കും മറ്റ് കയർ ഉൽപന്നങ്ങൾക്കും 20 മുതൽ 50 ശതമാനംവരെ ഡിസ്കൗണ്ട് നൽകുമെന്ന് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.