ജി.എസ്​.ടി ഏകദിന സെമിനാർ

കൊച്ചി: ഒാൾ കേരള കെമിസ്റ്റ് ആൻഡ് ഡ്രഗിസ്റ്റ് അസോസിയേഷൻ (എ.കെ.സി.ഡി.എ) കേരളത്തിലെ ഹോൾസെയിൽ-റീെട്ടയിൽ വ്യാപാരികൾക്ക് ജി.എസ്.ടി പരിശീലന സെമിനാർ നടത്തി. സെൻട്രൽ എക്സൈസ് ആൻഡ് സർവിസ് ടാക്സ് ചീഫ് കമീഷനർ പുല്ലേല നാഗേശ്വരറാവു ക്ലാസ് നയിച്ചു. കേരളത്തിലെ എ.കെ.സി.ഡി.എ അംഗങ്ങളായ മുഴുവൻ വ്യാപാരികളും ആഗസ്റ്റ് 30നകം ജി.എസ്.ടി രജിസ്ട്രേഷൻ എടുക്കുമെന്ന് സംഘടന അറിയിച്ചു. സെൻട്രൽ എക്സൈസ് ആൻഡ് സർവിസ് ടാക്സ് ഇൻറലിജൻറ് കമീഷനർ ഹരീഷ് സാൽവി, എ.കെ.സി.ഡി.എ സംസ്ഥാന പ്രസിഡൻറ് എ.എൻ. മോഹനൻ, ജനറൽ സെക്രട്ടറി തോമസ് രാജു, ട്രഷറർ ഒ.എം. അബ്ദുൽ ജലീൽ, ജില്ല പ്രസിഡൻറ് പി.വി. ടോമി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.