കൊച്ചി: ഇന്ത്യയിൽ പൗരാവകാശത്തിനുമേൽ ഭരണകൂടത്തിെൻറ ഇരട്ടത്താപ്പ് തുടരുകയാണെന്നും നീതിപീഠങ്ങൾ തുല്യനീതി നടപ്പാക്കുന്ന കാര്യത്തിൽ അതിജാഗ്രത പുലർത്തണമെന്നും പി.ഡി.പി. സംസ്ഥാന ജനറൽ സെക്രട്ടറി ടി.എ. മുജീബ്റഹ്മാൻ. എറണാകുളം മേനക ജങ്ഷനിൽ സംഘടിപ്പിച്ച സമര സായാഹ്നം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ല പ്രസിഡൻറ് വി.എം. അലിയാർ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി ജമാൽ കുഞ്ഞുണ്ണിക്കര, വൈസ്പ്രസിഡൻറുമാരായ ടി.പി. ആൻറണി, വിശ്വനാഥൻ വൈപ്പിൻ, ജോയൻറ് സെക്രട്ടറിമാരായ ഷിഹാബ് ചേലക്കുളം, മെഹബൂബ് കൊച്ചി, ട്രഷറർ ഫൈസൽ മാടവന, വിമൻസ് ഇന്ത്യ മൂവ്മെൻറ് സംസ്ഥാന വൈസ്പ്രസിഡൻറ് പത്മിനി. ഡി. നെട്ടൂർ, പി.സി.എഫ് ജില്ല സെക്രട്ടറി മുഹമ്മദാലി പേങ്ങാട്ടുശ്ശേരി, ഐ.എസ്.എഫ് സംസ്ഥാന കമ്മിറ്റി അംഗം മുഹമ്മദ് രിസ്വാൻ, മനാഫ് വേണാട്, ഫസലു കൊച്ചി, നവാസ് നെടിയേടത്ത്, ജമാൽ ചെങ്ങമനാട്, അഷറഫ് വാഴക്കാല, റഹീം ആലുവ, അൻസാർ കീഴ്മാട് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.