വീട്ടുവളപ്പിൽ കോഴി വളർത്തൽ പദ്ധതി

കൊച്ചി: പട്ടികജാതി/ പട്ടികവർഗ വിഭാഗം കുടുംബങ്ങൾക്ക് വരുമാന സഹായമാവുക, ഭക്ഷ്യസുരക്ഷ ഉറപ്പാക്കുക, ജൈവവള ലഭ്യത േപ്രാത്സാഹിപ്പിക്കുക എന്നീ ഉദ്ദേശ്യങ്ങളോടെ മൃഗസംരക്ഷണ വകുപ്പ് പട്ടികജാതി വികസന വകുപ്പുമായി ചേർന്ന് ജില്ലയിൽ നടപ്പാക്കുന്നു. ഒരുകർഷകന് രണ്ടുമാസം വരെ പ്രായമുളള 10 കോഴികളെ വീതം സൗജന്യമായി നൽകും. കൂടും തീറ്റയും മറ്റുചെലവുകളും ഗുണഭോക്താവ് വഹിക്കണം. മൃഗസംരക്ഷണ വകുപ്പി​െൻറ കർഷക രജിസ്േട്രഷനുള്ള, മുൻകാലങ്ങളിൽ ആനുകൂല്യം ലഭിക്കാത്ത പട്ടികവിഭാഗം കർഷകർക്കാണ് പദ്ധതി. ഫോൺ: 0484- 2360648. നവീകരിച്ച ചിത്രാഞ്ജലി തിയറ്റർ ഉദ്ഘാടനം നാളെ കൊച്ചി: സംസ്ഥാന ചലച്ചിത്ര വികസന കോർപറേഷ​െൻറ നോർത്ത് പറവൂർ ചിത്രാഞ്ജലി തിയറ്റർ നവീകരിച്ച് കൈരളി/ശ്രീ എന്ന പേരിൽ രണ്ടെണ്ണമാക്കുന്നു. നവീകരിച്ച തിയറ്റർ സമുച്ചയം വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് സാംസ്കാരികമന്ത്രി എ.കെ. ബാലൻ ഉദ്ഘാടനം ചെയ്യും. വി.ഡി. സതീശൻ എം.എൽ.എ അധ്യക്ഷത വഹിക്കും. കെ.വി. തോമസ് എം.പി പ്രദർശനത്തി​െൻറ സ്വിച്ച് ഓൺ നിർവഹിക്കും. കൈരളി തിയറ്ററിെല ടിക്കറ്റ് വിൽപന എസ്. ശർമ എം.എൽ.എയും ശ്രീയുടേത് നഗരസഭ ചെയർമാൻ രമേശ് ഡി. കുറുപ്പും ഉദ്ഘാടനം ചെയ്യും. വി.ആർ. സുനിൽകുമാർ എം.എൽ.എ മുഖ്യാതിഥിയാകും. നാല് കോടി ചെലവഴിച്ചാണ് തിയറ്റർ നവീകരിച്ചത്. ഓൺലൈൻ റിസർവേഷൻ സംവിധാനമുണ്ട്. ജി.എസ്.ടി പഠനക്ലാസ് കൊച്ചി: സർക്കാർ വകുപ്പുകൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, പൊതുമേഖല സ്ഥാപനങ്ങൾ എന്നിവയിലെ ഉദ്യോഗസ്ഥർക്ക് ജി.എസ്.ടി സംബന്ധിച്ച് സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് ക്ലാസുകൾ നടത്തുന്നു. കണയന്നൂർ താലൂക്കിലെ ഡി.ഡി.ഒമാർക്ക് തേവരയിെല സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പി​െൻറ എറണാകുളം െഡപ്യൂട്ടി കമീഷണറുടെ ഓഫിസ് സമുച്ചയത്തിലെ കോൺഫറൻസ് ഹാളിൽ ക്ലാസുകൾ ക്രമീകരിച്ചിട്ടുണ്ട്. വിവിധ ദിവസങ്ങളിൽ രാവിലെ 11 മുതൽ ഉച്ചക്ക് 12 വരെയാണ് ക്ലാസുകൾ. ഫോൺ: 0484- 2359440.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.