സ്കൂള്‍ ബസ് നിയന്ത്രണംവിട്ട് മതിലിലിടിച്ച് മറിഞ്ഞു

അങ്കമാലി: മൂക്കന്നൂര്‍ സേക്രഡ് ഹാര്‍ട്ട് ഓര്‍ഫനേജ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ നഴ്സറി വിദ്യാര്‍ഥികള്‍ സഞ്ചരിച്ച മിനി ബസ് നിയന്ത്രണംവിട്ട് മതിലിലിടിച്ച് മറിഞ്ഞു. എല്‍.കെ.ജി വിദ്യാര്‍ഥി സോമിൻ (അഞ്ച്), ഡ്രൈവര്‍ മൂക്കന്നൂര്‍ സ്വദേശി എം.ഒ. തോമസ് എന്നിവർക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ ചാലക്കുടി സ​െൻറ് ജയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റ് കുട്ടികളെ സമീപത്തെ ആശുപത്രികളിൽ പ്രാഥമിക ചികിത്സ നല്‍കി വിട്ടയച്ചു. വാതക്കാട്- കോക്കുന്ന് റോഡില്‍ ഗ്രീന്‍നഗര്‍ ഭാഗത്ത് വ്യാഴാഴ്ച രാവിലെ 8.30ഓടെയായിരുന്നു അപകടം. കരാര്‍ വ്യവസ്ഥയില്‍ സ്വകാര്യവ്യക്തിയാണ് ബസ് സർവിസ് നടത്തുന്നത്. മുപ്പതോളം കുട്ടികളാണ് ബസില്‍ ഉണ്ടായിരുന്നത്. രാവിലെ കുട്ടികളെയും കയറ്റി പോകുമ്പോഴായിരുന്നു അപകടം. ബസിനടയിലെ ലീഫും സ്റ്റിയറിങ്ങുമായി ബന്ധിപ്പിച്ച ആക്സിലും ഒടിഞ്ഞതോടെയാണ് ബസ് നിയന്ത്രണം വിട്ടത്. തൊട്ടടുത്ത മതിലില്‍ ഇടിച്ചുനിര്‍ത്താന്‍ ശ്രമിക്കുന്നതിനിടെ മറിയുകയായിരുന്നു. ബസിനകത്തെ കമ്പിയിലും സീറ്റിലുമിടിച്ചും നിലത്ത് വീണുമാണ് കൂടുതല്‍ കുട്ടികള്‍ക്കും പരിക്ക്. ഉടന്‍ നാട്ടുകാരെത്തി രക്ഷാപ്രവര്‍ത്തനം നടത്തിയതിനാലാണ് വന്‍ ദുരന്തം ഒഴിവായത്. ഡ്രൈവറുടെ അശ്രദ്ധയും വാഹനത്തി​െൻറ പഴക്കവുമാണ് അപകടത്തിനിടയാക്കിയതെന്ന് പരാതിയുണ്ട്. വാഹനം മോട്ടോര്‍ വാഹന വകുപ്പ് പരിശോധിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.