പഴയകാല കാർഷികവിളകളുടെ പ്രദർശനവുമായി വിദ്യാർഥികൾ

കൂത്താട്ടുകുളം: കർഷക ദിനത്തിൽ പഴയകാല കാർഷികവിളകളുടെ പ്രദർശനമൊരുക്കി കൂത്താട്ടുകുളം ഗവ. യു.പി സ്കൂൾ കാർഷിക ക്ലബ്. കുടംപുളി, വാളൻപുളി തുടങ്ങി വിവിധയിനം പുളികൾ, പപ്പായകൾ, നാലിനം ചേമ്പുകൾ, വിവിധ ഇലക്കറികൾ, ചേന, നാടൻ മധുരക്കിഴങ്ങ്, ചെറുകിഴങ്ങ്, കാച്ചിൽ, ഇഞ്ചി, വിവിധ ഇനം കപ്പ, കച്ചോലം, മഞ്ഞൾ തുടങ്ങി നൂറോളം ഇനങ്ങൾ പ്രദർശനത്തിലുണ്ടായിരുന്നു. കുട്ടികൾ കൊണ്ടുവന്ന 50 കിലോയോളം നാടൻ വിഭവങ്ങൾകൊണ്ട് രണ്ടുദിവസം ഉച്ചഭക്ഷണത്തിന് കൂട്ടുകറിയുണ്ടാക്കും. നഗരസഭ വിദ്യാഭ്യാസ സമിതി അധ്യക്ഷൻ സി.എൻ. പ്രഭകുമാർ ഉദ്ഘാടനം ചെയ്തു. കുട്ടിക്കർഷകരായ അതുല്യ ഹരി, കൃഷ്ണപ്രിയ ഷാജി, റാഹുൽ റെജി, യദുദേവ് വിനിൽ എന്നിവരെ ആദരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.