മൂവാറ്റുപുഴ: പാചകവാതക സബ്‌സിഡി ഇല്ലാതാക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനം പിൻവലിക്കണമെന്നാവശ്യപ്പെട്ട് എഫ്.എസ്.ഇ.ടി.ഒയുടെ നേതൃത്വത്തിൽ സംസ്ഥാന ജീവനക്കാരും അധ്യാപകരും ഏരിയ കേന്ദ്രങ്ങളിൽ സായാഹ്ന ധർണ നടത്തി. മൂവാറ്റുപുഴ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കച്ചേരിത്താഴത്ത് നടന്ന ധർണ എൻ.ജി.ഒ യൂനിയൻ സംസ്ഥാന കമ്മിറ്റി അംഗം സി.കെ. സതീശൻ ഉദ്ഘാടനം ചെയ്തു. ടി.എം. സജീവ്, കെ.ജി.ഒ.എ സംസ്ഥാന സെക്രേട്ടറിയറ്റ് അംഗം ടി.എൻ. മിനി, കെ.ജെ. ജോയി, കെ.എം. മുനീർ, കെ.വി. ബെന്നി, എ. തോമസ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.