മൂവാറ്റുപുഴ: ഉത്തർപ്രദേശിലെ ഗോരഖ്പുരിൽ ജീവവായു ലഭിക്കാതെ പിടഞ്ഞുമരിച്ച കുരുന്നുകൾക്ക് പ്രണാമം അർപ്പിച്ച് യൂത്ത് കോൺഗ്രസ് മൂവാറ്റുപുഴ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ നെഹ്‌റു പാർക്കിലെ ചാച്ചാജിയുടെ പ്രതിമക്ക് മുന്നിൽ മെഴുകുതിരി കത്തിച്ച് പ്രതിഷേധിച്ചു. ഓക്സിജൻ ലഭിക്കാതെ മരണത്തിന് കീഴടങ്ങിയ 71 കുട്ടികളുടെ സ്മരണാർഥം 71 തിരി തെളിച്ച് നടത്തിയ പ്രതിഷേധ കൂട്ടായ്മ യു.ഡി.എഫ് ചേയർമാൻ കെ.എം. സലീം ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡൻറ് സമീർ കോണിക്കൽ അധ്യക്ഷത വഹിച്ചു. പി.പി. എൽദോസ്, ഉല്ലാസ് തോമസ്, പി.വി. കൃഷ്ണൻ നായർ, മുഹമ്മദ് റഫീക്ക്, രതീഷ് ചെങ്ങാലിമറ്റം, ഷാൻ മുഹമദ്, അഷ്റഫ് പുല്ലൻ, കബീർ പൂക്കടശ്ശേരിൽ, എസ്. മജീദ്, എം.സി. വിനയൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.