ആലപ്പുഴ: വയലാർ സമരസേനാനിയും സി.പി.ഐ നേതാവുമായിരുന്ന എം.ടി. ചന്ദ്രസേനെൻറ പേരില്‍ ഏര്‍പ്പെടുത്തിയ പുരസ്‌കാരം ആലേങ്കാട് ലീല കൃഷ്ണന് ജില്ല പഞ്ചായത്ത് പ്രസിഡൻറ് ജി. വേണുഗോപാല്‍ സമര്‍പ്പിച്ചു. ചടങ്ങില്‍ എം.ടി. ചന്ദ്രസേനന്‍ സ്മാരക ട്രസ്റ്റ് പ്രസിഡൻറ് എ. ശിവരാജന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ടി.ജെ. ആഞ്ചലോസ്, സി.പി.ഐ സംസ്ഥാന കൗണ്‍സില്‍ അംഗം പി. ജ്യോതിസ്, എ.ഐ.ടി.യു.സി ജില്ല സെക്രട്ടറി അഡ്വ. വി. മോഹന്‍ദാസ്, വിപ്ലവഗായിക പി.കെ. മേദിനി, ഡി. ഹര്‍ഷകുമാര്‍, അഡ്വ. എന്‍.പി. കമലാധരന്‍, കെ.പി. പുഷ്‌കരന്‍ എന്നിവര്‍ സംസാരിച്ചു. സി.പി.ഐ ജില്ല അസി. സെക്രട്ടറി പി.വി. സത്യനേശന്‍ നന്ദി പറഞ്ഞു. വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ചവരെ ചടങ്ങിൽ ആദരിച്ചു. ആലപ്പുഴ ജില്ലയുടെ 60ാം വാര്‍ഷികവും ആഘോഷിച്ചു. ഇതിെൻറ ഭാഗമായി ട്രസ്റ്റ് പ്രസിഡൻറ് എ. ശിവരാജന്‍, സെക്രട്ടറി ടി.ജെ. ആഞ്ചലോസ്, മറ്റ് ഭാരവാഹികളായ പി. ജ്യോതിസ്, പി.വി. സത്യനേശന്‍, പി.കെ. മേദിനി എന്നിവര്‍ ആദ്യമന്ത്രിസഭയിലെ അംഗം കെ.ആര്‍. ഗൗരിയമ്മയെ ചാത്തനാട്ടെ വീട്ടിലെത്തി ആദരിച്ചു. എൽ.ഡി.എഫ് സർക്കാർ പിടിപ്പുകേടിെൻറ നേർസാക്ഷി -എ.എ. അസീസ് ആലപ്പുഴ: സമസ്ത മേഖലയിലും പിടിപ്പുകേടും തൻപ്രമാണിത്തവും കാരണം സംസ്ഥാന സർക്കാർ ജനങ്ങളിൽനിന്ന് അതിവേഗം അകലുകയാണെന്ന് ആർ.എസ്.പി സംസ്ഥാന സെക്രട്ടറി എ.എ. അസീസ് പറഞ്ഞു. പനിമരണങ്ങൾ, വിലക്കയറ്റം, ക്രമസമാധാന തകർച്ച, മെഡിക്കൽ-ഡെൻറൽ മേഖലയിലെ സ്വാശ്രയ മാനേജ്മെൻറുകളുമായി കരാറുണ്ടാക്കാൻ കഴിയാത്തത് ഉൾപ്പെടെ എല്ലാ രംഗത്തും സർക്കാർ സമ്പൂർണ പരാജയമാണ്. ആർ.എസ്.പി ജില്ല നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ല സെക്രട്ടറി ബി. രാജശേഖരൻ അധ്യക്ഷത വഹിച്ചു. പി.ഡി. കാർത്തികേയൻ, കെ.സണ്ണിക്കുട്ടി, എസ്.എസ്. ജോളി, അനിൽ ബി. കളത്തിൽ, സി. രാജലക്ഷ്മി, എൻ. ഗോവിന്ദൻ നമ്പൂതിരി, ആർ. മോഹനൻ, പി. രാമചന്ദ്രൻ, എസ്. നൗഷാദ്, സി.എസ്. രമേശൻ, ജി. പ്രിയദേവ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.