കർഷക ദിനാചരണം

വടുതല: അരൂക്കുറ്റി പഞ്ചായത്തി​െൻറ എ.എം. ആരിഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് ആബിദ അസീസ് അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് ദലീമ ജോജോ കർഷകരെ ആദരിച്ചു. കൃഷി ഡെപ്യൂട്ടി ഡയറക്ടർ ബീന നടേശൻ പദ്ധതി വിശദീകരിച്ചു. തൈക്കാട്ടുശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് നിർമല ശെൽവരാജ്, ജില്ല പഞ്ചായത്ത് അംഗം പി.എം. പ്രമോദ്, വി.എ. രാജൻ, ബിനിത പ്രമോദ്, കെ.പി. കബീർ, പി.കെ. കൊച്ചപ്പൻ, എച്ച്. യാസ്മിൻ, ഇ.കെ. കുഞ്ഞപ്പൻ എന്നിവർ സംസാരിച്ചു. മണ്ണഞ്ചേരി: മുഹമ്മ കൃഷിഭവ​െൻറ നേതൃത്വത്തില്‍ കര്‍ഷക ദിനത്തില്‍ കര്‍ഷകരെ ആദരിച്ചു. ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് അഡ്വ. ഷീന സനല്‍കുമാര്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. മുഹമ്മ പഞ്ചായത്ത് പ്രസിഡൻറ് ജെ. ജയലാല്‍ അധ്യക്ഷത വഹിച്ചു. കെ.വി. മിനി, കൊച്ചുത്രേസ്യ ജയിംസ്, വി.എം. സുഗാന്ധി, ഡി. സതീശന്‍, എസ്.ടി. റെജി, വി.ടി. സുരേഷ് എന്നിവര്‍ സംസാരിച്ചു. മണ്ണഞ്ചേരിയില്‍ അഡ്വ. ഷീന സനല്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് തങ്കമണി ഗോപിനാഥ് അധ്യക്ഷത വഹിച്ചു. ഗ്രീന്‍കാര്‍ഡ് വിതരണം പി.എ. ജുമൈലത്ത് നിര്‍വഹിച്ചു. കാര്‍ഷിക പ്രശ്‌നോത്തരിക്ക് കൃഷി ഓഫിസര്‍ ജി.വി. റെജി നേതൃത്വം നല്‍കി. ഫാം ഹെല്‍ത്ത് ക്ലബി​െൻറ ഉദ്ഘാടം ജില്ല പഞ്ചായത്ത് പ്രസിഡൻറ് ജി. വേണുഗോപാല്‍ നിര്‍വഹിച്ചു. ബാങ്ക് പ്രസിഡൻറ് അഡ്വ. എം. സന്തോഷ്‌കുമാര്‍ അധ്യക്ഷത വഹിച്ചു. സുരേഷ് മുതുകുളം വിഷയാവതരണം നടത്തി. ബ്ലോക്ക് പ്രസിഡൻറ് സിനിമോള്‍ സോമന്‍ മികച്ച കര്‍ഷകരെ ആദരിച്ചു. പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ ജെ. പ്രേംകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. കാവുങ്കല്‍ പഞ്ചായത്ത് എല്‍.പി സ്‌കൂള്‍ വിദ്യാർഥികള്‍ സ്‌കൂളിലെ പാര്‍ട്ടൈം സ്വീപ്പറും കര്‍ഷകനുമായ ഗോവിന്ദ​െൻറ നെല്‍കൃഷിയിടം സന്ദര്‍ശിച്ചു. കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് കര്‍ഷകദിനം ജില്ല പഞ്ചായത്ത് പ്രസിഡൻറ് ജി. വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു. സിനിമോള്‍ സോമന്‍ അധ്യക്ഷത വഹിച്ചു. കഞ്ഞിക്കുഴി പഞ്ചായത്ത് കര്‍ഷകദിനം സിനിമോള്‍ സോമന്‍ ഉദ്ഘാടനം ചെയ്തു. എം.ജി. രാജു അധ്യക്ഷത വഹിച്ചു. തുറവൂർ: നാടൻപാട്ടി​െൻറയും ഞാറ്റുപാട്ടി​െൻറയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ കുത്തിയതോട്, കോടംതുരുത്ത്, തുറവൂർ പഞ്ചായത്തുകളിൽ കർഷകദിനം ആചരിച്ചു. തുറവൂർ ടി.ഡി.ടി.ടി.ഐയിലെ അധ്യാപകരും വിദ്യാർഥികളും കർഷകവേഷത്തിൽ ചെണ്ടമേളത്തോടെ പഞ്ചായത്ത് അങ്കണത്തിലെത്തി. എ.എം. ആരിഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് േപ്രമ രാജപ്പൻ അധ്യക്ഷത വഹിച്ചു. ദേശീയ-സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയ തിരക്കഥാകൃത്ത് ശ്യം പുഷ്കരന് എം.എൽ.എ പുരസ്കാരം നൽകി. മികച്ച കർഷകരെ ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് ദലീമ ജോജോ ആദരിച്ചു. പദ്ധതി വിശദീകരണം കൃഷി ഡെപ്യൂട്ടി ഡയറക്ടർ ടി.ജി. ചന്ദ്രമതി നിർവഹിച്ചു. വൈസ് പ്രസിഡൻറ് മേരി ജോസി, പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് സി.ടി. വിനോദ്, ബ്ലോക്ക് പഞ്ചായത്ത് അംഗം എൻ. സജി, സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങളായ ഗീത ഷാജി, കെ. ധനേഷ്കുമാർ, കൃഷി അസി. ഡയറക്ടർ ടി. ചിത്ര, പഞ്ചായത്ത് അംഗങ്ങളായ കെ. മാലതി, ആശാകുമാരി, ആർ. ഹരീഷ്, എൻ.കെ. മോഹനൻ, ലൈല വേണുഗോപാൽ, വത്സല, ലത ശശിധരൻ, എൻ. രൂപേഷ്, ബി. വിപിൻ, പഞ്ചായത്ത് സെക്രട്ടറി ജേക്കബ് സി. ജോസഫ്, ജയശ്രീ സതീശൻ, എൻ.കെ. പവിത്രൻ, പി.കെ. ഫസലുദ്ദീൻ, കൃഷി ഓഫിസർ പി.വി. സൂസമ്മ, പി.എസ്. ഗിരീഷ് എന്നിവർ പങ്കെടുത്തു. തുറവൂർ പഞ്ചായത്ത് കർഷകദിനം എ.എം. ആരിഫ് എം.എൽ.എ ഉദ്ഘാടം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് അനിത സോമൻ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് അംഗം സജിമോൾ ഫ്രാൻസിസ് കാഷ് അവാർഡ് വിതരണം ചെയ്തു. വൈസ് പ്രസിഡൻറ് ജയിൻ ഏണസ്റ്റ്, സി.ടി. വിനോദ്, രഞ്ചു, ആർ. വിദ്യാധരൻ, ഷൈമോൾ, കൃഷി അസി. ഡയറക്ടർ ടി. ചിത്ര, കൃഷി ഓഫിസർ ജയ ജോൺ, ജയൻ എന്നിവർ സംസാരിച്ചു. കോടംതുരുത്ത് പഞ്ചായത്ത് കർഷകദിനം എ.എം. ആരിഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് സൂസൻ സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. തുറവൂർ കരിനില വികസന ഏജൻസി വൈസ് ചെയർമാൻ എം.സി. സിദ്ധാർഥൻ, പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് വത്സല തമ്പി എന്നിവർ കർഷകരെ ആദരിച്ചു. വൈസ് പ്രസിഡൻറ് പി.പി. മധു, ലിൻസി, അംബിക ബാബു, മല്ലിക, കൃഷി ഓഫിസർ സുനിൽ, പഞ്ചായത്ത് സെക്രട്ടറി ടി. ലതിക, വിൻസി ജോസഫ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.