തീർഥക്കുളത്തിൽ കക്കൂസ് മാലിന്യം തള്ളി; പ്രതിഷേധം ശക്തമായി

ഹരിപ്പാട്: കുമാരപുരം പാതിരംകുളങ്ങര ദേവീക്ഷേത്രത്തിലെ തീർഥക്കുളത്തിൽ കക്കൂസ് മാലിന്യം ടാങ്കർ ലോറിക്കാർ തള്ളിയതിൽ പ്രതിഷേധം ശക്തമായി. കഴിഞ്ഞദിവസം രാത്രി ക്ഷേത്രക്കുളത്തിൽ മാലിന്യം തള്ളിയതെന്ന് പ്രദേശവാസികളായ നാട്ടുകാർ കരുതുന്നു. ഇതുസംബന്ധിച്ച് ക്ഷേത്രം അധികൃതർ ഹരിപ്പാട് സി.ഐക്കും ഉന്നത പൊലീസ് അധികൃതർക്കും പരാതി നൽകിയെങ്കിലും തുടർനടപടികൾ വൈകുകയാണെന്നാണ് ആക്ഷേപം. കുറ്റക്കാരെ അറസ്റ്റ് ചെയ്ത് മാതൃകാപരമായി ശിക്ഷിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. ഇതിനുപിന്നിൽ സാമൂഹികവിരുദ്ധരുടെ കൈയുണ്ടെങ്കിൽ അതും കണ്ടെത്തണം. മൂന്നാഴ്ച മുമ്പാണ് ഹരിപ്പാട് നഗരി ക്ഷേത്രക്കുളത്തിൽ കക്കൂസ് മാലിന്യം തള്ളിയത്. ദേവസ്വം ബോർഡ് ഇടപെട്ട് ക്ഷേത്രക്കുളം പിന്നീട് വറ്റിച്ച് ശുദ്ധീകരിക്കുകയായിരുന്നു. സമാന സംഭവം കോളാത്ത് ക്ഷേത്രക്കുളം, മണിമംഗലം ക്ഷേത്രക്കുളം എന്നിവിടങ്ങളിലും ഉണ്ടായി. നേരേത്ത കക്കൂസ് മാലിന്യം കൊണ്ടുപോകുന്ന ലോറിക്കാർ പാടശേഖര പരിസരത്തും റോഡരികിലും മാലിന്യം ഒഴുക്കിയിരുന്നു. കർഷക ദിനാഘോഷം മാന്നാർ: ചെന്നിത്തല -തൃപ്പെരുന്തുറ പഞ്ചായത്തിലെ കർഷക ദിനാഘോഷം മാവേലിക്കര ബ്ലോക് പഞ്ചായത്ത് പ്രസിഡൻറ് കെ. രഘുപ്രസാദ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് ഇ.എൻ. നാരായണൻ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് അംഗം അഡ്വ. ജേക്കബ് ഉമ്മൻ മുഖ്യപ്രഭാഷണം നടത്തി. കെ.എൻ. തങ്കപ്പൻ, ഗോപാലകൃഷ്ണൻ തെക്കടുക്കത്ത്, ബാലകൃഷ്ണൻ തകിടിയിൽ, വിജയമ്മ കുട്ടപ്പൻ വടകരശ്ശേരിൽ, ബാലകൃഷ്ണപിള്ള പട്ടരുമഠം, രാജശേഖരൻ പിള്ള രാംനിവാസ്, കൃഷ്ണൻകുട്ടി നായർ കോരണിയിൽ, ദേവിക ദേവരാജൻ മഹാത്മ ഗേൾസ് ഹൈസ്കൂൾ, പി. രാമചന്ദ്രൻ നായർ കരാവള്ളിൽ എന്നിവർക്ക് വൈസ് പ്രസിഡൻറ് കെ. ജയകുമാരി, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജിനു ജോർജ് എന്നിവർ ഉപഹാരങ്ങൾ സമ്മാനിച്ചു. കോൺഗ്രസ് ജനപ്രതിനിധികൾ പരിപാടി ബഹിഷ്കരിച്ചു. മാന്നാര്‍ പഞ്ചായത്തി​െൻറയും കൃഷിഭവ​െൻറയും ആഭിമുഖ്യത്തില്‍ കര്‍ഷകദിനം ആചരിച്ചു. പഞ്ചായത്ത് പ്രസിഡൻറ്് പ്രമോദ് കണ്ണാടിശ്ശേരിൽ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് അംഗം ജോജി ചെറിയാന്‍ ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്ത് അംഗം ജേക്കബ് ഉമ്മന്‍, പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഷൈന നവാസ് എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തി. വി.എഫ്.പി.സി.കെ ഡെപ്യൂട്ടി മാനേജര്‍ കൃഷ്ണകുമാര്‍ പരിശീലനക്ലാസ് നയിച്ചു. ചാരുംമൂട്: പാലമേൽ പഞ്ചായത്തും കൃഷിഭവനും സംയുക്തമായി കർഷക ദിനം ആചരിച്ചു. പഞ്ചായത്ത് പ്രസിഡൻറ് ഓമന വിജയൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് കെ. ബിജു അധ്യക്ഷത വഹിച്ചു. എം. മുഹമ്മദ് അലി, കെ. വിശ്വനാഥൻ, പ്രഭ വി. മറ്റപ്പള്ളി, രാധിക എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.