ആലുവ: നഗരസഭ സ്വകാര്യബസ് സ്റ്റാൻഡിൽ മലിനജലവും മാലിന്യവും കെട്ടിക്കിടക്കുന്നു. വിവിധ തരത്തിെല പകർച്ചവ്യാധികൾ പടരുന്നതിനിെട മാലിന്യപ്രശ്‍നം ഉടലെടുത്തത് യാത്രക്കാരെയും വ്യാപാരികളെയും ഭീതിയിലാക്കിയിട്ടുണ്ട്. വടക്കുഭാഗത്ത് ഒഴിഞ്ഞുകിടക്കുന്ന സ്ഥലത്താണ് വെള്ളം കെട്ടിനിൽക്കുന്നത്. ടാറിങ് ചെയ്യാത്ത ഭാഗത്താണ് ഇത്തരത്തിൽ വെള്ളം കെട്ടുന്നത്. പല ഭാഗത്തും കുഴികൾപോലെയാണ്. ദിവസങ്ങളോളം ശക്തമായ വെയിലുണ്ടാകുമ്പോൾ മാത്രമാണ് വെള്ളം വലിയുന്നത്. സ്റ്റാൻഡിൽനിന്ന് പോകാൻ കൂടുതൽ സമയം കാത്തുകിടക്കുന്ന ബസുകൾ നിർത്തിയിടുന്ന ഭാഗമാണിവിടം. അധികൃതർ ഈ ഭാഗത്തെ അവഗണിച്ചിരിക്കുകയാണ്. ബസുകൾ യാത്രക്കാരെ കയറ്റാൻ നിർത്തിയിടുന്നിടത്ത് നല്ല രീതിയിൽ ടൈൽ വിരിച്ചിട്ടുണ്ട്. എന്നാൽ, ഇതിനോട് ചേർന്നുള്ള ഈ ഭാഗം ഒഴിച്ചിടുകയായിരുന്നു. ഈ ഭാഗത്ത് വികസനപ്രവർത്തനങ്ങൾ നടത്തുമെന്ന് കഴിഞ്ഞ നഗരസഭ ഭരണസമിതിയുടെ കാലത്ത് അധികൃതർ പറഞ്ഞിരുന്നതാണ്. നിലവിലെ കെട്ടിടത്തിന് പുറമെ ഇരുനിലയിലായി മറ്റൊരു കെട്ടിടംകൂടി പണിയാനാണ് അന്ന് തീരുമാനിച്ചിരുന്നത്. ഇത് യാഥാർഥ്യമായിരുന്നെങ്കിൽ നിരവധി പ്രശ്നങ്ങൾക്ക് പരിഹാരമാവുകയും നഗരസഭയുടെ വരുമാനം വർധിക്കുകയും ചെയ്യുമായിരുന്നു. താെഴ ഭാഗത്ത് കടമുറികളും മുകളിൽ ഓഫിസ് മുറികളുമാണ് ഉദ്ദേശിച്ചിരുന്നത്. നിലവിലെ കെട്ടിടത്തിൽ മുറികൾ ഒഴിവില്ലാത്തതിനാൽ പുതിയ കെട്ടിടം നിർമിക്കണമെന്ന് പല കോണിൽനിന്നും ആവശ്യമുയർന്നിരുന്നു. ഈ സ്ഥലത്ത് നിലവിൽ മാലിന്യം തള്ളപ്പെടുന്നുമുണ്ട്. സ്റ്റാൻഡിലേതിന് പുറമെ നഗരത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്നും ഇവിടേക്ക് മാലിന്യമെത്തുന്നുണ്ട്. മാലിന്യവും മലിനജലവും കെട്ടിക്കിടക്കുന്നതുമൂലം കൊതുക്, ഈച്ച എന്നിവയുടെ ശല്യവും വർധിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.