വീട്ടമ്മ കിണറ്റില്‍ മരിച്ച സംഭവം: ഭർത്താവ് അറസ്​റ്റിൽ

മാവേലിക്കര: വീട്ടമ്മ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. തെക്കേക്കര ഉമ്പര്‍നാട് സരസമ്മ വിലാസത്തില്‍ ബിനേഷ് കുമാറി​െൻറ ഭാര്യ ലിജിമോളെയാണ് (30) കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടത്. സംഭവത്തിൽ ബിനേഷിനെ (40) കുറത്തികാട് പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ 11ന് ലിജിമോള്‍ താമസിച്ചിരുന്ന ബിനേഷി​െൻറ മാതൃസഹോദരിയുടെ പൊന്നേഴ പുല്ലേലില്‍ വീട്ടിലായിരുന്നു സംഭവം. നാലുമാസം പ്രായമുള്ള മകള്‍ക്ക് പാല്‍ നല്‍കിയശേഷം രാവിലെ ഏഴരയോടെ തുണി കഴുകാൻ കിണറിന് സമീപത്തേക്ക് പോയ ലിജിമോളെ ഏറെനേരമായിട്ടും കാണാത്തതിനെ തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് കിണറ്റില്‍ മരിച്ചനിലയില്‍ കാണപ്പെട്ടത്. ബിനേഷിനെതിരെ ആത്മഹത്യ പ്രേരണ, സ്ത്രീധന പീഡനം വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തെതന്ന് ചെങ്ങന്നൂർ ഡിവൈ.എസ്.പി കെ.ആർ. ശിവസുതൻ പിള്ള, മാവേലിക്കര സി.ഐ പി. ശ്രീകുമാർ, കുറത്തികാട് എസ്.ഐ വിപിൻ, മാവേലിക്കര എസ്.ഐ എസ്. ശ്രീകുമാർ എന്നിവർ അറിയിച്ചു. പ്രതിയെ മാവേലിക്കര കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. മാന്നാര്‍ കുട്ടേമ്പരൂര്‍ ലീലാഭവനം കുടുംബാംഗമായ ലിജിമോളെ വിവാഹത്തിനുശേഷം ബന്ധുക്കളെ കാണാന്‍ ബിനീഷ് അനുവദിക്കാറില്ലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.