ഇൻഡോർ സ്​റ്റേഡിയം നിർമാണം ഇഴയുന്നു; സമീപവാസികൾക്ക് ദുരിതം

കളമശ്ശേരി: നഗരസഭ മൾട്ടി പർപ്പസ് ഇൻഡോർ സ്റ്റേഡിയ നിർമാണം ഇഴയുന്നു. പരിസരവാസികൾ ഇഴജന്തുക്കളുെടയും തെരുവ് നായ്ക്കളുെടയും ഭീഷണിയിൽ. മൾട്ടി പർപ്പസ് ഇൻഡോർ സ്റ്റേഡിയം 2014 ഡിസംബറിലാണ് നിർമാണം ആരംഭിച്ചത്. കോൺക്രീറ്റ് പണികൾ പൂർത്തികരിച്ചെങ്കിലും തുടർന്നുള്ള മേൽക്കൂരയും മിനുക്ക്പണികളും മുന്നോട്ട് നീങ്ങുന്നില്ല. നിർമാണം വൈകിയതോടെ അധികൃതരുടെ അശ്രദ്ധമൂലം സ്ഥലത്തിന് മുന്നിൽ പൊന്തക്കാട് വളർന്നു. ഇതോടെ ഇവിടെ തെരുവുനായ്ക്കൾ താവളമാക്കി. തെരുവുനായ്ക്കൾ പകലും രാത്രിയും സമീപത്തെ വീടുകളിലേക്കുള്ള വഴിയിലും മറ്റുമായി വിഹരിക്കുകയാണ്. ഇതോടെ കുട്ടികളടക്കമുള്ളവരുടെ സഞ്ചാരം ഭയത്തോടെയാണ്. കൂടാതെ ഇഴജന്തുക്കൾ കാർപ്പോർച്ചുകളിലും ചെടികൾക്കിടയിലും കയറി വരുന്നതായാണ് പ്രദേശവാസികളുടെ പരാതി. താൽക്കാലിക ഷെഡിലാണ് സ്റ്റേഡിയ നിർമാണത്തിലേർപ്പെട്ട ഇതരസംസ്ഥാന തൊഴിലാളികളെ താമസിപ്പിച്ചിരിക്കുന്നത്. കാട് വെട്ടിമാറ്റുന്നത് പലതവണ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും നടപടി ഉണ്ടാകുന്നില്ലെന്നാണ് പ്രദേശത്തെ െറസിഡൻറ്സ് അസോസിയേഷൻ ഭാരവാഹികൾ പറയുന്നത്. കണ്ണങ്ങാട്ട് -ഐലൻഡ് പാലം അപ്രോച്ച് റോഡ്: നടപടി ആരംഭിച്ചതായി പൊതുമരാമത്ത് വകുപ്പ്; പ്രതീക്ഷയോടെ നാട്ടുകാര്‍ പള്ളുരുത്തി: കണ്ണങ്ങാട്ട്- ഐലൻഡ് പാലത്തിനുള്ള അപ്രോച്ച് റോഡി​െൻറ നടപടി ആരംഭിച്ചതായി പൊതുമരാമത്ത് വകുപ്പ്. പാലത്തി​െൻറ പണി പൂര്‍ത്തിയായെങ്കിലും അപ്രോച്ച് റോഡില്ലാത്തതിനാല്‍ ഗതാഗതത്തിന് തുറക്കാന്‍ കഴിയാത്ത അവസ്ഥയാണ്. നിർമാണം പൂര്‍ത്തിയാക്കി ഗതാഗതത്തിന് തുറക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭം നടത്തിയിരുന്നു. അപ്രോച്ച് റോഡിന് നടപടി ആരംഭിച്ചതായി നിയമസഭയിലാണ് പൊതുമരാമത്ത് അറിയിപ്പുണ്ടായത്. ജോണ്‍ െഫര്‍ണാണ്ടസ് എം.എല്‍.എയുടെ സബ് മിഷന് മറുപടിയിലാണ് ഇക്കാര്യം അറിയിച്ചത്. പാലത്തില്‍ നിന്നുള്ള റോഡ് മധുര കമ്പനി- കണ്ണങ്ങാട്ട് റോഡുമായി ബന്ധിപ്പിക്കാന്‍ 2600 ച. മീറ്റര്‍ സ്ഥലം ഏറ്റെടുക്കണം. 2.83 കോടിയാണ് െചലവ് പ്രതീക്ഷിക്കുന്നത്. ഈ ഭാഗത്ത് വീടുകളോ മറ്റു കെട്ടിടങ്ങളോ ഇല്ലെന്നും അധികൃതര്‍ കണ്ടെത്തിയിട്ടുണ്ട്. അതേസമയം പാലത്തി​െൻറ അപ്രോച്ച് റോഡി​െൻറ പണി പൂര്‍ത്തിയായാലും പാലം ഇറങ്ങി പഴയ റോഡിലേക്കുള്ള വഴിയിലെ കലുങ്ക് തകർന്ന നിലയിലാണ്. പാലം തുറന്നാല്‍ പടിഞ്ഞാറന്‍ കൊച്ചിയിലെ പള്ളുരുത്തി, ഇടക്കൊച്ചി, പെരുമ്പടപ്പ്, കുമ്പളങ്ങി എന്നീ ഭാഗങ്ങളിലുള്ളവര്‍ക്കും ഹൈവേയില്‍നിന്ന് വരുന്ന വാഹനങ്ങള്‍ക്കും നഗരത്തിലേക്ക് പ്രവേശിക്കാന്‍ എളുപ്പമാകും. കഴിഞ്ഞ സര്‍ക്കാറി​െൻറ കാലത്തുതന്നെ പാലത്തി​െൻറ നിർമാണം ഭൂരിഭാഗവും പൂർത്തിയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.