കൊച്ചി: അരമനകളോ സമുദായ നേതാക്കളോ മാത്രം വിചാരിച്ചാൽ കേരളത്തെ തോൽപിക്കാനോ വിജയിപ്പിക്കാനോ കഴിയില്ലെന്ന് വി.ഡി. സതീശൻ എം.എൽ.എ. മാധ്യമപ്രവർത്തകൻ ജോർജ് പുളിക്കൽ രചിച്ച 'തോറ്റ ചരിത്രം കേട്ടിട്ടില്ല' പുസ്തകം ഡി.സി പുസ്തകമേളയിൽ പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം. ജാതി-മത-സാമുദായിക ശക്തികളുടെ പ്രതിലോമകരമായ ഇടപെടലിലൂടെ ഏതൊരുസമരത്തിെൻറയും യഥാർഥ അംശം നഷ്ടപെട്ടതായും അദ്ദേഹം പറഞ്ഞു. 'പൂണൂലും കൊന്തയും' പുസ്തകം അഡ്വ. ജയശങ്കർ എ. സഹദേവന് നൽകി പ്രകാശനം ചെയ്തു. എൻ.പി. രാജേന്ദ്രൻ, എൻ.എം. പിയേഴ്സൺ, എ. സഹദേവൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.