ആലുവ: ആലുവയില്‍ കഞ്ചാവുമായി മൂന്നുപേര്‍ കൂടി എക്സൈസിെൻറ പിടിയിലായി. കോളനിപ്പടിയില്‍നിന്ന് 20 ഗ്രാം കഞ്ചാവുമായി ആലുവ മുണ്ടുമക്കല്‍ വീട്ടില്‍ സുനില്‍കുമാര്‍ (39), കീഴ്മാട് നിന്ന് 155 ഗ്രാം കഞ്ചാവുമായി കീഴ്മാട് കാഞ്ഞിരത്തിങ്കല്‍ വീട്ടില്‍ കെ.ജെ. നെബിന്‍സ് (27), ആലുവ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് 65 ഗ്രാം കഞ്ചാവുമായി മണലിമുക്ക് ശ്രീനിലയത്തില്‍ രാഗേഷ് (24) എന്നിവരുമാണ് പിടിയിലായത്. ആലുവ എക്‌സൈസ് സി.ഐ. എം.എസ്. ബാലകൃഷ്ണെൻറ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. നെബിന്‍സിനെ കോടതിയില്‍ ഹാജരാക്കി ആലുവ സബ് ജയിലില്‍ റിമാന്‍ഡ് ചെയ്തു. തമിഴ്‌നാട്ടിലെ കോയമ്പത്തൂരില്‍ നിന്നുമാണ് നെബിന്‍സ് കഞ്ചാവ് കൊണ്ടുവരുന്നത്. രാഗേഷ് കഞ്ചാവ് എത്തിക്കുന്ന തമിഴ്‌നാട്ടിലെ കൗണ്ടര്‍ പാളയത്തില്‍ നിന്നുമാണ്. കഞ്ചാവിെൻറ കുറച്ച് ഭാഗം തൃശൂരില്‍ കൊടുത്തശേഷം ബാക്കി ആലുവ ഭാഗത്ത് വില്‍പനക്കായി എത്തിച്ചപ്പോഴാണ് പിടിയിലായത്. 1000 മുതല്‍ 1500 രൂപ വരെയാണ് ഇയാള്‍ ഒരു പാക്കറ്റിന് ഈടാക്കിയിരുന്നത്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ പത്തുപേരാണ് കഞ്ചാവുമായി എക്‌സൈസ് സംഘത്തിെൻറ പിടിയിലായത്. ഇതരസംസ്ഥാന തൊഴിലാളികളാണ് അധികവും കേരളത്തില്‍ കഞ്ചാവ് എത്തിച്ചിരുന്നത്. എന്നാല്‍, ഇപ്പോള്‍ വിദ്യാർഥികളും യുവാക്കളും ധാരാളമായി അയല്‍സംസ്ഥാനത്ത് പോയി കഞ്ചാവ് വാങ്ങി കൊണ്ടുവരുന്നുണ്ടെന്ന് എക്‌സൈസ് സംഘം പറഞ്ഞു. ആലുവയില്‍ കഞ്ചാവ് വില്‍പന കൂടുന്നതിെൻറ പശ്ചാത്തലത്തില്‍ പലസംഘങ്ങളായി തിരിഞ്ഞ് ശക്തമായ പരിശോധന നടത്താനാണ് എക്‌സൈസ് തീരുമാനം. പരിശോധനയില്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി. കൃഷ്ണന്‍ നായ ര്‍, പ്രിവൻറിവ് ഓഫിസര്‍മാരായ പി. അനീഷ് മോഹന്‍, എസ്. സുരേഷ്‌കുമാര്‍, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ എ.ബി. സജീവ് കുമാര്‍, എം.എം. അരുണ്‍കുമാര്‍, പി.പി. ഷിവിന്‍, എസ്.സിദ്ധാർഥ്, ശശി ആചാരി എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.