മട്ടാഞ്ചേരി: ചുള്ളിക്കൽ പടിഞ്ഞാറ് റോഡിൽ സൂപ്പർമാർക്കറ്റിന് എതിർവശം തുടങ്ങാനിരുന്ന ബിവറേജസ് കോർപറേഷെൻറ മദ്യവിൽപനശാലക്കെതിരായ ജനകീയ പ്രതിഷേധം രണ്ടാഴ്ച പിന്നിട്ടു. വിവിധ രാഷ്ട്രീയ, മത, സംസ്കാരിക, കുടുംബശ്രീ പ്രവർത്തകർ ഇതിനകം ധർണയിൽ പങ്കെടുത്തു. ഇതിനിടെ, മദ്യശാല തുടങ്ങാൻ കെട്ടിട ഉടമ കെട്ടിടം നൽകിെല്ലന്ന് പ്രചരിപ്പിച്ച് സമരക്കാരെ പിന്തിരിപ്പിക്കാൻ മദ്യലോബി ശ്രമം നടത്തുന്നു. കെട്ടിട ഉടമയും കെ.സി.ബി.സിയും തമ്മിലുണ്ടാക്കിയ കരാർ റദ്ദാക്കി എന്ന് അറിയിപ്പ് ലഭിക്കുന്നതുവരെ സമരം തുടരാനാണ് സമരസമിതി കൂട്ടായ്മയുടെ തീരുമാനം. ഐ.എൻ.എൽ കൊച്ചി മണ്ഡലത്തിെൻറ ആഭിമുഖ്യത്തിൽ നടന്ന ധർണ ജില്ല പ്രസിഡൻറ് മുഹമ്മദ് നജീബ് ഉദ്ഘാടനം ചെയ്തു. കെ.എ. ജലീൽ, ഇസ്മായിൽ, എം.കെ. മജീദ്, ഹംസകോയ, സുലൈമാൻ സേട്ട്, നവാസ്, ഉമ്പായി എന്നിവർ സംസാരിച്ചു. ക്യാപ്റ്റൻ കെ. മോഹൻദാസ് അധ്യക്ഷത വഹിച്ചു. ബോട്ട് ജെട്ടിയിൽ അടിസ്ഥാന സൗകര്യമൊരുക്കണം; മേയർക്ക് നിവേദനം മട്ടാഞ്ചേരി: ദിനേന ആയിരക്കണക്കിന് യാത്രക്കാരെത്തുന്ന ഫോർട്ട്കൊച്ചി കസ്റ്റംസ് ജെട്ടിയിൽ അടിസ്ഥാന സൗകര്യമൊരുക്കണമെന്നാവശ്യപ്പെട്ട് പശ്ചിമകൊച്ചി പാസഞ്ചേഴ്സ് അസോസിയേഷൻ മേയർക്ക് നിവേദനം സമർപ്പിച്ചു. ജെട്ടിയുടെ മേൽക്കൂരയുടെ ചോർച്ചമൂലം യാത്രക്കാർക്കുള്ള ബുദ്ധിമുട്ട് പരിഹരിക്കണം. ജെട്ടിയിൽ മൂന്ന് സോഡിയം വേപ്പർ ലാംപുകൾ ഉണ്ടങ്കിലും ഇവ പ്രകാശിക്കുന്നില്ല. ഫ്ലാറ്റ്ഫോമിെൻറ സ്ലാബുകൾ തകർന്നത് അപകടസാധ്യത ഉയർത്തുന്നു. ജെട്ടിയുടെ ഗ്രില്ലുകൾ ദ്രവിച്ചു. യാത്രക്കാർക്ക് ശൗചാലയ സൗകര്യം ഏർപ്പെടുത്തണം. യാത്രക്കാർക്ക് സൈക്കിൾ, ഇരുചക്ര വാഹനങ്ങൾ എന്നിവ പാർക്ക് ചെയ്യുന്നതിന് സൗകര്യമൊരുക്കണം എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് നിവേദനം നൽകിയതെന്ന് പ്രസിഡൻറ് എം.എം. അബ്ബാസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.