നാട് ഭരിക്കുന്നത് മനുഷ്യത്വമില്ലാത്ത ഭരണകൂടം- -എം.എം. ഹസന്‍ കാക്കനാട്: അച്ഛാദിന്‍ എന്ന് പറഞ്ഞ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും എല്‍.ഡി.എഫ് ഭരണത്തില്‍ വന്നാല്‍ എല്ലാം ശരിയാകുമെന്ന് പറഞ്ഞ പിണറായിയുടെയും ഭരണം എല്ലാ രംഗത്തും ജനങ്ങളെ ശരിയാക്കിക്കൊണ്ടിരിക്കുകയാണെന്ന് കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസെൻറ പരിഹാസം. ഇന്ദിര ഗാന്ധി ജന്മശതാബ്ദി ആഘോഷവും കുടുംബസംഗമവും തൃക്കാക്കര തോപ്പില്‍ കെ.ഐ. മുഹമ്മദ് കുഞ്ഞ് നഗറില്‍ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു എം.എം. ഹസന്‍. നോട്ട് നിരോധനവും പുതിയ നികുതി സമ്പ്രദായവും ബി.ജെ.പിക്കാര്‍ക്ക് അച്ഛാ ദിന്‍തന്നെയാണ്. അഴിമതിയും കോഴയും കള്ളനോട്ടടിയും അച്ഛാദിന്‍ കൊണ്ടുണ്ടായ നേട്ടമാണെന്നും കെ.പി.സി.സി പ്രസിഡൻറ് പരിഹസിച്ചു. പശുവിെൻറ പേരിലും ഓക്‌സിജന്‍ നല്‍കാതെയും മനുഷ്യജീവനുകള്‍ ഹോമിക്കുന്ന കാലഘട്ടത്തിലാണ് കഴിയുന്നത്. മനുഷ്യത്വമില്ലാത്ത ഭരണകൂടമാണ് നാട് ഭരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ ബൂത്ത് പ്രസിഡൻറ് കെ.എം. നാസര്‍ അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ അവാര്‍ഡ് ദാനം ഡി.സി.സി പ്രസിഡൻറ് ടി.ജെ. വിനോദും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളെ പി.ടി. തോമസ് എം.എല്‍.എയും ആദരിച്ചു. പി.ഐ. മുഹമ്മദാലി, സേവ്യര്‍ തായങ്കേരി, പി.കെ. അബ്ദുല്‍ റഹ്മാന്‍, വാഹിദ ഷരീഫ്, മേരി കുര്യന്‍, കെ.എം. ഉമ്മര്‍, ഷാജി വാഴക്കാല, സി.കെ. മുഹമ്മദലി, ആൻറണി ഫെര്‍ണാണ്ടസ്, കെ.എം. അബ്ദുല്‍ സലാം, എ.എം. കുഞ്ഞുമരക്കാര്‍, കെ.ബി. ഷരീഫ്, പി.എ. ഖമറുദ്ദീന്‍, ഐഷ അന്‍വര്‍, അജിത തങ്കപ്പന്‍, ടി.ടി. ബാബു, കെ.ഇ. അലി, വി.കെ. ജമാല്‍, കെ.കെ. അലിയാര്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.