റാക്കാട് നേര്‍ച്ചപ്പള്ളിയില്‍ പെരുന്നാളും ശ്രാദ്ധപ്പെരുന്നാളും

മൂവാറ്റുപുഴ: മലങ്കരസഭയിലെ പുരാതന ദേവാലയമായ റാക്കാട് സ​െൻറ് മേരീസ് യാക്കോബായ സിറിയന്‍ കത്തീഡ്രല്‍ നേര്‍ച്ചപ്പള്ളിയില്‍ ദൈവമാതാവി‍​െൻറ വാങ്ങിപ്പ് പെരുന്നാളും പള്ളി സ്ഥാപക പിതാവായ ഹിദായത്തുല്ല മോര്‍ ഇവാനിയോസ് ബാവയുടെ 323-ാം ശ്രാദ്ധപ്പെരുന്നാളും തിങ്കള്‍, ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ ആഘോഷിക്കും. പെരുന്നാളിനും ശ്രാദ്ധപ്പെരുന്നാളിനും തുടക്കം കുറിച്ച് ഡോ. കുര്യാക്കോസ് മോര്‍ തെയോഫിലോസ് മെത്രാപ്പോലീത്ത കൊടിയേറ്റി. 14-ന് രാവിലെ ഏഴിന് പ്രഭാത പ്രാര്‍ഥന, 7.30ന് കുര്‍ബാന ഫാ. ഏലിയാസ് വീണമാലില്‍, വൈകീട്ട് 6.30ന് സന്ധ്യനമസ്കാരം, തുടര്‍ന്ന് പ്രസംഗം ഫാ. കുര്യാക്കോസ് മണിയാട്ട്. 15ന് രാവിലെ ഏഴിന് പ്രഭാതപ്രാർഥന, 8.30ന് മുന്നിന്മേല്‍ കുര്‍ബാന, 11ന് പ്രദക്ഷിണം, 12-ന് നേര്‍ച്ചസദ്യ, 6.15ന് പള്ളി സാധനങ്ങള്‍ മേമ്പൂട്ടില്‍നിന്ന് ആഘോഷപൂര്‍വം പള്ളിയിലേക്ക് കൊണ്ടുവരും. 6.30ന് സെമിത്തേരിയില്‍ ധൂപപ്രാർഥന, 6.45-ന് സന്ധ്യപ്രാർഥന, പ്രഭാഷണം: ഡോ. മാത്യൂസ് മോര്‍ അന്തിമോസ് മെത്രാപ്പോലീത്ത, 8.30ന് തിരുശേഷിപ്പ് വണക്കം, ഒമ്പതിന് പ്രദക്ഷിണം, 9.30ന് ആശീര്‍വാദം. 16-ന് 7.30-ന് പ്രഭാതപ്രാര്‍ഥന, 8.30ന് കുര്‍ബാന, പ്രഭാഷണം: ഡോ. ആബൂന്‍മോര്‍ ബേസലിയോസ് പ്രഥമന്‍ കാതോലിക്ക ബാവ, 10.45ന് വിദ്യാഭ്യാസ അവാര്‍ഡ് ദാനം, 11-ന് തിരുശേഷിപ്പ് വണക്കം, 12ന് പ്രദക്ഷിണം, 12.45ന് ആശീര്‍വാദം, ഒന്നിന് നേര്‍ച്ചസദ്യ, 2.30ന് കൊടിയിറക്ക്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.