ആലുവ: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഹജ്ജ് ക്യാമ്പിെൻറ രണ്ടാം ദിവസമായ ഞായറാഴ്ച ആലുവ റെയിൽവേ സ്റ്റേഷൻ വഴി എത്തിയത് 157 യാത്രക്കാർ. ഹജ്ജ് കമ്മിറ്റിയുടെ സേവന കേന്ദ്രം വഴി ഇവരുടെ ബന്ധുക്കളടക്കം ഇരുനൂറിലേറെ പേർ പല സമയങ്ങളിലായി എത്തി. കണ്ണൂർ - ആലപ്പുഴ എക്സ്പ്രസിൽ 30 ഹാജിമാരും മംഗള, ജനശതാബ്ദി എന്നിവയിൽ 20 വീതവും, പരശുറാമിൽ 70 ഉം, നേത്രാവതിയിൽ 12 ഉം ഏറനാടിൽ അഞ്ചും യാത്രികരാണെത്തിയത്. യാത്രികരെ വളൻറിയർമാർ സ്വീകരിച്ച് പ്രത്യേക വാഹനങ്ങളിൽ ഹജ്ജ് ക്യാമ്പിലെത്തിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.