സമൂഹത്തിന് ദിശാബോധം നല്‍കാന്‍ കരുത്താർജിക്കണം -എം.ഐ. അബ്ദുൽ അസീസ് വാടാനപ്പള്ളി (തൃശൂര്‍): നേടിയെടുത്ത വിജ്ഞാനത്തിലൂടെ സമൂഹത്തിന് ദിശാബോധം നല്‍കാന്‍ കരുത്താർജിക്കണമെന്ന് ജമാഅത്തെ ഇസ്‌ലാമി കേരള അമീര്‍ എം.ഐ. അബ്ദുൽ അസീസ് പറഞ്ഞു. വാടാനപ്പള്ളി ഓര്‍ഫനേജ്, ഇസ്‌ലാമിയ കോളജ് സ്ഥാപനങ്ങളുടെ പൂര്‍വ വിദ്യാർഥി സമ്മേളനത്തിെൻറ ഭാഗമായ പ്രാസ്ഥാനിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസ, സാമൂഹിക, ജനസേവന രംഗങ്ങളിൽ സമൂഹത്തിന് ദിശാബോധം നൽകുന്ന ധിഷണാശാലികളും പ്രതിഭകളും ഇസ്ലാമിക കലാലയങ്ങളിൽനിന്ന് ഉയർന്നുവരണം. വിശുദ്ധ വേദഗ്രന്ഥത്തിെൻറയും പ്രവാചകചര്യയുടെയും അടിത്തറയില്‍ കാലഘട്ടത്തെ വായിക്കാന്‍ കഴിയുന്ന പണ്ഡിതന്മാരായി മാറണമെന്നും അമീര്‍ പറഞ്ഞു. ജമാഅത്തെ ഇസ്‌ലാമി കേരള അസി. അമീര്‍ വി.ടി. അബ്ദുല്ലക്കോയ തങ്ങള്‍ മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. വാടാനപ്പള്ളി ഓര്‍ഫനേജ് കമ്മിറ്റി ചെയര്‍മാന്‍ കെ.കെ. മമ്മുണ്ണി മൗലവി അധ്യക്ഷത വഹിച്ചു. ജമാഅത്തെ ഇസ്‌ലാമി തൃശൂര്‍ ജില്ല പ്രസിഡൻറ് എം.എ. ആദം, ഇ.എം. അമീൻ, പി.കെ. അബ്ദുറഹ്മാൻ, ശൈഖ് ടി.എച്ച്. സെയ്തുമുഹമ്മദ് എന്നിവർ സംസാരിച്ചു. ആദ്യകാല അധ്യാപകരായിരുന്ന പി.എം. കുഞ്ഞുമുഹമ്മദ്, സഫിയ, കുഞ്ഞുമുഹമ്മദ് കൂട്ടില്‍, ഹാജറ ഷംസുദ്ദീൻ, കെ.വി. അബൂബക്കര്‍ എന്നിവരെ ആദരിച്ചു. സ്ഥാപന ഡയറക്ടർ സി.കെ. ഹനീഫ അനുസ്മരണ പ്രഭാഷണം നടത്തി. ' സ്ഥാപനങ്ങള്‍, വിദ്യാഭ്യാസം, ഭാവി' എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ച സമ്മേളനം ഡല്‍ഹി ജാമിഅ മില്ലിയ യൂനിവേഴ്‌സിറ്റി ഇന്തോ അറബ് കൾചറല്‍ സെൻറര്‍ ഡയറക്ടർ എം.എച്ച്. ഇല്യാസ് ഉദ്ഘാടനം ചെയ്തു. കെ.എ. ഫൈസല്‍ വിഷയം അവതരിപ്പിച്ചു. മണ്ണാര്‍ക്കാട് എം.ഇ.എസ് കോളജ് അസി. പ്രഫ. ലിംസീര്‍ അലി, ശാന്തപുരം അൽജാമിഅ കോളജ് പ്രിന്‍സിപ്പൽ കെ.എം. അഷ്‌റഫ്, സമീര്‍ കാളികാവ് എന്നിവര്‍ സംസാരിച്ചു. പൂർവ വിദ്യാർഥി ഖത്തര്‍ ഘടകം പൂര്‍ത്തീകരിച്ച കുന്നംകുളം, വലപ്പാട് േപ്രാജക്ടുകളുടെ താക്കോല്‍ മമ്മുണ്ണി മൗലവിക്കും 1984-90 ബാച്ച് നല്‍കിയ വാഹനത്തിെൻറ താക്കോല്‍ സി.കെ. ഹനീഫക്കും കൈമാറി. എറണാകുളം ജില്ല കമ്മിറ്റി പ്രസിദ്ധീകരിച്ച സമ്മേളന സപ്ലിമെൻറ് കൂട്ടിൽ മുഹമ്മദലി പ്രകാശനം ചെയ്തു. കെ.കെ. ഷൗക്കത്തലി, സലീൽ ഇബ്രാഹിം, എം.എം. നാസർ എന്നിവർ പദ്ധതി വിശദീകരിച്ചു. സമാപന സെഷനിൽ ഓര്‍ഫനേജ് കമ്മിറ്റി വര്‍ക്കിങ് ചെയര്‍മാന്‍ ഡോ. കൂട്ടില്‍ മുഹമ്മദലി മുഖ്യപ്രഭാഷണം നടത്തി. ടി.എച്ച്. സെയ്തുമുഹമ്മദ്, കെ.ബി. അബ്ദുല്ല, ഷംസുദ്ദീൻ നദ്വി എന്നിവർ സംസാരിച്ചു. മന്നം ഇസ്‌ലാമിയ കോളജ് പ്രിന്‍സിപ്പല്‍ എ. അനസ് സ്വാഗതവും കൊല്ലം ഇസ്‌ലാമിയ കോളജ് പ്രിന്‍സിപ്പല്‍ കെ.എ. ഫിറോസ് നന്ദിയും പറഞ്ഞു. കൊച്ചിൻ ശരീഫ് നയിച്ച ഗാനമേള, തളിക്കുളം ഇസ്ലാമിയ കോളജ് വിദ്യാർഥികൾ അവതരിപ്പിച്ച ഖവാലി, കാർട്ടൂൺ നാടകം തുടങ്ങിയവ അരങ്ങേറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.