ഒരു മതത്തിനും സംസ്കാരത്തിനും വാശിപിടിക്കുന്നവർ രാജ്യസംസ്കൃതിയെ കൊല ചെയ്യുന്നു ^മന്ത്രി കെ.ടി. ജലീൽ

ഒരു മതത്തിനും സംസ്കാരത്തിനും വാശിപിടിക്കുന്നവർ രാജ്യസംസ്കൃതിയെ കൊല ചെയ്യുന്നു -മന്ത്രി കെ.ടി. ജലീൽ ചെങ്ങമനാട്: മതവും ഭാഷയും സംസ്കാരവുമല്ലാം ഒന്നു മതിയെന്ന് വാശിപിടിക്കുന്നവര്‍ രാജ്യത്തി​െൻറ പാവനമായ സംസ്കൃതിയെയാണ് കൊലചെയ്യുന്നതെന്ന് മന്ത്രി ഡോ. കെ.ടി. ജലീൽ. അറിവും അക്ഷരങ്ങളും വായനയും അസ്തമിച്ചാല്‍ മനുഷ്യര്‍ക്കിടയില്‍ വിഭജനത്തിന്‍െറ ഭിത്തികള്‍ ഉയരുമെന്നും മന്ത്രി പറഞ്ഞു. ചെങ്ങമനാട് പുതുവാശ്ശേരി ദര്‍ശന ജനകീയ വായനശാല വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കന്നുകാലികളുടെ പേരില്‍ 29 പേരെയാണ് കൊന്നത്. 28 പേരുടെ മരണശേഷമാണ് പ്രധാനമന്ത്രി സംസാരിച്ചത്. എന്നാല്‍ ഒരു മണിക്കൂര്‍ തികയുന്നതിനുമുമ്പ് 29ാമത്തെ ആളെയും കൊലപ്പെടുത്തി. കൊലപ്പെടുത്തുന്നത് മൊബൈലില്‍ പകര്‍ത്തി ആഘോഷിച്ചു. ലൈബ്രറികള്‍ സജീവമായ ഇടങ്ങളില്‍ ഒരിക്കലും വര്‍ഗീയശക്തികള്‍ക്ക് വളരാന്‍ കഴിയില്ല. ഫാഷിസത്തെ പ്രതിരോധിക്കാനും മതഭ്രാന്ത് ഇല്ലാതാക്കാനും വായനയുടെയും വായനശാലയുടെയും പ്രസക്തി വലുതാണ്. അറിവുകൊണ്ടാണ് എല്ലാ പ്രതിലോമങ്ങെളയും ഇല്ലാതാക്കാനാവുക. പുതുതലമുറ മതഭ്രാന്തരായി ജീവിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് അവര്‍ വായിക്കരുതെന്ന് ശാഠ്യംപിടിക്കുന്നവരെന്നും മന്ത്രി പറഞ്ഞു. വായനശാല പ്രസിഡൻറ് പി.യു. മുരളീധരന്‍ അധ്യക്ഷത വഹിച്ചു. അന്‍വർ സാദത്ത് എം.എൽ.എ വിദ്യാഭ്യാസ അവാര്‍ഡുകള്‍ വിതരണം ചെയ്തു. ലൈബ്രറി കൗണ്‍സില്‍ ജില്ല സെക്രട്ടറി എം.ആർ. സുരേന്ദ്രന്‍, പഞ്ചായത്ത് പ്രസിഡൻറ് പി.ആർ. രാജേഷ്, ജില്ല പഞ്ചായത്ത് അംഗം സരള മോഹനൻ, വായനശാല സെക്രട്ടറി ഹൈദ്രോസ് തോപ്പിൽ, മജീദ് മണിച്ചേരി, ടി.കെ. രമേശ്, കെ.വി. ഷാജി, എസ്. ഹംസ, ടി.എ. ഇബ്രാഹിംകുട്ടി, രാജേഷ് മടത്തിമൂല, രമണി മോഹനൻ, ടി.എം. അബ്ദുല്‍ഖാദര്‍, എം.വി. സുന്ദരൻ, ഇ.ഡി. ഉണ്ണികൃഷ്ണൻ, ഖാദര്‍ എളമന എന്നിവര്‍ സംസാരിച്ചു. പുതുവാശ്ശേരിയുടെ ചരിത്രം രേഖപ്പെടുത്തി വായനശാലക്ക് സമ്മാനിച്ച തേനാറ്റില്‍ മുഹമ്മദ്കുട്ടിയെ മന്ത്രി ആദരിച്ചു. സ്റ്റാൻഡിൽ കയറാത്ത ബസുകൾക്കെതിരെ നടപടി വേണം അങ്കമാലി: സ്റ്റാൻഡിൽ കയറാത്ത സ്വകാര്യ ബസുകള്‍ക്കെതിരെ നടപടിയെടുക്കണമെന്ന ആവശ്യം ശക്തമാകുന്നു. സ്റ്റാൻഡിൽ ഇറങ്ങാനുള്ള യാത്രക്കാരെ അങ്കമാലി ജങ്ഷനിലും പെട്രോൾ ബങ്കിലും ഇറക്കിവിടുന്നതായും പരാതിയുണ്ട്. തെക്കുനിന്ന് വരുന്ന കെ.എസ്.ആർ.ടി.സി ഓര്‍ഡിനറിയും സ്വകാര്യ ബസുകളും സ്റ്റാൻഡിൽ കയറാന്‍ ഗതാഗതവകുപ്പ് മന്ത്രിയായിരുന്ന ജോസ് തെറ്റയിലി​െൻറ നിര്‍ദേശപ്രകാരം നടപടിയെടുത്തിരുന്നു. എന്നാല്‍ മാസങ്ങള്‍ക്കുള്ളിൽ നിർദേശം അട്ടിമറിക്കപ്പെട്ടു. നേരേത്ത സ്റ്റാൻഡിൽ പൊലീസ് ഒൗട്ട്പോസ്റ്റ് പ്രവര്‍ത്തിച്ചിരുന്നു. ഇപ്പോൾ അതുമില്ല. സ്റ്റാൻഡിലേക്ക് ബസ് കയറാത്തതിന് കാരണം തിരക്കുന്ന യാത്രക്കാരോട് ജീവനക്കാര്‍ മോശമായി പെരുമാറുന്നതായും ആക്ഷേപമുണ്ട്. പൊലീസ് ഒൗട്ട്പോസ്റ്റ് കാര്യക്ഷമമാക്കുകയും സ്റ്റാൻഡിൽ കയറാത്ത ബസുകള്‍ക്കെതിരെ നടപടിയും ആവശ്യപ്പെട്ട് ബസ് പാസഞ്ചേഴ്സ് അസോസിയേഷന്‍ ഉൾപ്പെടെ സംഘടനകള്‍ പ്രക്ഷോഭത്തിനൊരുങ്ങുകയാണ്. അതേസമയം സ്റ്റാൻഡിൽ പ്രവേശിക്കാന്‍ ബസുകള്‍ക്ക് സമയം ലഭിക്കുന്നില്ലെന്നും സമയം അനുവദിച്ചുകിട്ടാന്‍ ബന്ധപ്പെട്ട അധികാരികള്‍ ടൈം ഷെഡ്യൂള്‍ ഏര്‍പ്പെടുത്തണമെന്നുമാണ് ബസുടമകള്‍ കാരണമായി ചൂണ്ടിക്കാട്ടുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.