ചാരിറ്റബിൾ ട്രസ്​റ്റി​െൻറ പേരിൽ സൗജന്യ നഴ്​സിങ്​ പഠന തട്ടിപ്പെന്ന്​ പരാതി

അരൂർ: ചാരിറ്റബിൾ ട്രസ്റ്റി​െൻറ പേരിൽ കർണാടകയിൽ സൗജന്യ നഴ്സിങ് പഠനം വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്തതായി പരാതി. എഴുപുന്ന സൗപർണിക എജുക്കേഷൻ ആൻഡ് കൾചറൽ ചാരിറ്റബിൾ ട്രസ്റ്റ് സെക്രട്ടറി എഴുപുന്ന രജിനിനിവാസിൽ കെ.പി. രണദേവിനെതിരെയാണ് മുപ്പതോളം വിദ്യാർഥികളുടെ രക്ഷിതാക്കൾ അരൂർ പൊലീസിൽ പരാതി നൽകിയത്. കേരളത്തിലെ പിന്നാക്ക മേഖലകളിലെ സ്കൂളുകളിൽ നേരിട്ടെത്തി സൗജന്യ നഴ്സിങ് വിദ്യാഭ്യാസം വാഗ്ദാനം ചെയ്താണ് പഠനത്തിൽ മുന്നാക്കം നിൽക്കുന്ന കുട്ടികളെ ആകർഷിച്ചതെന്ന് രക്ഷിതാക്കൾ പറയുന്നു. രണ്ടുലക്ഷം രൂപ സ്കോളർഷിപ്പായി തിരിച്ച് ലഭിക്കുമെന്നും ഭക്ഷണത്തിനും താമസത്തിനുമുള്ള പണം മാത്രം അടച്ചാൽ മതിയെന്നുമാണ് ട്രസ്റ്റ് ഭാരവാഹികൾ പറഞ്ഞിരുന്നത്‌. എന്നാൽ, ബാങ്ക് ലോൺ വഴി 50,000 മുതൽ 90,000 രൂപ വരെ കർണാടകയിലെ റവ. നൂറിനിസ്സ ഗ്രൂപ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് എന്ന നഴ്‌സിങ് കോളജിലെ പഠനത്തിന് ഒരുവർഷത്തിനിടെ നൽകിെയന്ന് രക്ഷിതാക്കൾ പറയുന്നു. ഐ.എൻ.സി അംഗീകാരമില്ലാത്ത സ്വാശ്രയ കോളജാണ് ഇതെന്ന് തിരിച്ചറിഞ്ഞപ്പോഴാണ് കുട്ടികൾ പഠനം നിർത്തി വീടുകളിൽ തിരിച്ചെത്തിയത്. പഠനസൗകര്യങ്ങൾ ഇല്ലാത്തതാണ് കോളജ് എന്നും പരാതിയുണ്ട്. കോളജിൽ അടച്ച സംഖ്യയും സർട്ടിഫിക്കറ്റുകളും ആവശ്യപ്പെട്ട് രണദേവ​െൻറ എഴുപുന്നയിലെ വീട്ടിൽ രക്ഷിതാക്കൾ കുട്ടികളുമായി കഴിഞ്ഞ ദിവസങ്ങളിൽ എത്തിയിരുന്നു. എന്നാൽ, വീട്ടിൽ പ്രവേശിക്കാൻ കഴിഞ്ഞില്ല. അതേസമയം, ഇന്ത്യൻ നഴ്സിങ് കൗൺസിലി​െൻറയും കർണാടക നഴ്സിങ് കൗൺസിലി​െൻറയും രാജീവ് ഗാന്ധി യൂനിവേഴ്സിറ്റിയുടെയും അംഗീകാരമുണ്ടെന്ന് രണദേവൻ പറഞ്ഞു. 125 രൂപ നിരക്കിൽ ഭക്ഷണത്തി​െൻറയും താമസത്തി​െൻറയും തുക മാത്രമേ കുട്ടികളോട് വാങ്ങിയിട്ടുള്ളു. എന്നാൽ, കർണാടകയിലെ എല്ലാ നഴ്സിങ് കോളജുകൾക്കും െഎ.എൻ.സി അംഗീകാരം നഷ്ടപ്പെട്ടിരിക്കുകയാണെന്നും ഇത് കുട്ടികളുടെ പഠനത്തെ ബാധിക്കുകയില്ലെന്നും രണദേവൻ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.