ഷാപ്പിൽ വന്യജീവികളെ ഭക്ഷണമാക്കിയവരെ​ പിടികൂടി

കൊച്ചി: തൃപ്പൂണിത്തുറ ഉദയംപേരൂർ പടിപ്പുര ഷാപ്പിൽ വന്യ ജീവികളുടെ മാംസം ഭക്ഷണമാക്കി വിൽപന നടത്തിയതിന് ഉടമയെ പൊലീസ് പിടികൂടി. സിറ്റി പൊലീസ് കമീഷണർ എൻ.പി. ദിനേശിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ഷാഡോ പൊലീസ് നടത്തിയ റെയ്ഡിൽ 20 കിലോയോളം മ്ലാവ് ഇറച്ചിയും ഏഴുകിലോയോളം തൂക്കമുള്ള ഉടുമ്പിനെ കശാപ്പ് ചെയ്ത നിലയിലും കണ്ടെത്തി. ഷാപ്പ് മാനേജരെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തു. മൂന്നാറിലെ ആനക്കുളത്ത് ആന വേട്ടയടക്കമുള്ള കേസുകളിൽ പ്രതികളായ നായാട്ട് സംഘമാണ് ജീവികളെ എത്തിച്ചത്. വെടിവെച്ചും കെണി വെച്ചുമായിരുന്നു ഇവയെ പിടികൂടിയിരുന്നത്. ഈ നായാട്ട് സംഘത്തിൽ അംഗമായ ചമ്പക്കര സ്വദേശിയായ ഇടനിലക്കാരനാണ് നഗരത്തിലെ ഷാപ്പുകൾക്ക് ആവശ്യാനുസരണം സാധനം എത്തിച്ചിരുന്നത്. ഇയാൾ ഒളിവിലാണ്. ഷാപ്പുകളിൽ സ്ഥിരം എത്തുന്ന പ്രമുഖരുടെ ആവശ്യാനുസരണമാണ് ഓർഡറുകൾ എടുത്തിരുന്നത്. കാട്ടുപോത്ത്, കാട്ടുപന്നി, മാൻ, പെരുമ്പാമ്പ്, തവള തുടങ്ങിയ ജീവികളെ കൊന്ന് തയാറാക്കിയ വിഭവങ്ങളും ഇവിടെ വിൽപന നടത്തിയിരുന്നതായി സൂചന ലഭിച്ചിട്ടുണ്ട്. ക്രൈം ഡിറ്റാച്ച്മ​െൻറ് എ.സി.പി ബിജി ജോർജി​െൻറ നേതൃത്വത്തിലെ ഷാഡോ സംഘം ഒരാഴ്ചയോളം ഷാപ്പിൽ നിരീക്ഷണം നടത്തിയ ശേഷമാണ് റെയ്ഡ് നടത്തിയത്. എസ്.ഐ ഹണി കെ. ദാസ്, ഉദയംപേരൂർ എസ്.ഐ ഷിബിൻ, എ.എസ്.ഐ നിസാർ, സി.പി.ഒമാരായ ഹരിമോൻ, അഫ്സൽ, സാനുമോൻ, വിശാൻ, സാനു, അനിൽ, ശ്യാം, സുനിൽ, ഷൈമോൻ എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.