കൊച്ചി: നഗരത്തിൽ കുറ്റകൃത്യങ്ങൾ പെരുകുമ്പോൾ നിയന്ത്രിക്കാൻ നിയുക്തരായ നിഴൽ പൊലീസിെൻറ അംഗബലത്തിൽ കാര്യമായ കുറവ്. ആദ്യ ഘട്ടത്തിൽ 60 പേരുണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോൾ എസ്.ഐ ഉൾപ്പെടെ 20 പൊലീസുകാർ മാത്രമാണുള്ളത്. കുറ്റാന്വേഷണ മികവും ഷാഡോ പൊലീസിൽ പ്രവർത്തിക്കാൻ താൽപര്യവുമുള്ളവരെയുമാണ് ഇത്തരത്തിൽ നിയമിക്കുന്നത്. ലോക്കല്‍ പൊലീസ് സ്റ്റേഷനുകളില്‍നിന്നാണ് ഷാഡോ സംഘത്തിലേക്ക് പൊലീസുകാരെ നിയമിക്കുന്നത്. പുതിയ സ്റ്റേഷനുകൾ ആരംഭിച്ചപ്പോൾ ഷാഡോ സംഘത്തിലേക്ക് ആളുകളെ കിട്ടാതാവുകയായിരുന്നു. ഇന്‍ഫോപാര്‍ക്ക്, എളമക്കര ഉള്‍പ്പെടെ പുതിയ പൊലീസ് സ്റ്റേഷനുകള്‍ തുടങ്ങിയതോടെയാണ് പൊലീസുകാരുടെ ക്ഷാമം രൂക്ഷമായത്. ലോക്കല്‍ സ്റ്റേഷനുകളില്‍ ആവശ്യത്തിന് പൊലീസുകാരെ കിട്ടാത്തതിനാല്‍ ഷാഡോ ടീമിലേക്ക് നിയമിക്കുന്നത് നിര്‍ത്തി. അങ്ങനെയാണ് 20 പേരായി ചുരുങ്ങിയത്. കൊച്ചിയിൽ ലഹരിമരുന്ന് സംഘങ്ങൾ വ്യാപകമാകുന്ന സാഹചര്യത്തിൽ കൂടുതൽ പൊലീസുകാരെ നിയമിക്കണമെന്ന ആവശ്യം ജില്ലയിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കുണ്ട്. പരിമിതികൾക്കിടയിലും ക്രൈം ഡിറ്റാച്ച്മെൻറ് അസി. കമീഷണറുടെ നേതൃത്വത്തിലെ ഷാഡോ സംഘം മികച്ച രീതിയിലാണ് പ്രവർത്തിക്കുന്നത്. അംഗബലം കൂട്ടിയാൽ കൂടുതൽ കാര്യക്ഷമമായി ഇടപെടാനും കുറ്റവാളികളെ കുറക്കാനും കഴിയും. മട്ടാഞ്ചേരിയിൽ കോടികളുടെ സ്രാവ് ചിറക് പിടികൂടിയത് ഷാഡോ പൊലീസായിരുന്നു. കൊച്ചിയിൽ 2.29 കോടിയുടെ അസാധുനോട്ടുകള്‍ പിടിച്ചതും കളമശ്ശേരിയില്‍ ഡി.ജെ പാര്‍ട്ടിയില്‍ സിന്തറ്റിക് ഡ്രഗ്സ് പിടികൂടിയതുമെല്ലാം ഷാഡോ പൊലീസിെൻറ നേതൃത്വത്തിലായിരുന്നു. പൊലീസിന് ലഭിക്കുന്ന രഹസ്യവിവരങ്ങളിൽ എല്ലാത്തിലും അന്വേഷണം നടത്താൻ കഴിയാതെ പോകുന്ന സാഹചര്യം കൊച്ചിയിലുണ്ട്. നഗരത്തിൽ വിദ്യാർഥികൾക്കിടയിൽപോലും ലഹരി മരുന്ന് വ്യാപകമാണെന്ന റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിൽ ഈ അംഗബലക്കുറവ് ഗൗരവമായി അധികൃതർ പരിഗണിക്കേണ്ടതുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.