ഭൂജല വകുപ്പിലെ ഡ്രില്ലിങ്​ വർക്കുകൾ സ്വകാര്യവത്കരിക്കാനുള്ള നീക്കം അവസാനിപ്പിക്കണം

ആലപ്പുഴ: ഭൂജല വകുപ്പിലെ ഡ്രില്ലിങ് വർക്കുകൾ സ്വകാര്യവത്കരിച്ച് സ്വകാര്യലോബിയെ സഹായിക്കാനുള്ള സർക്കാർ നീക്കം ഉപേക്ഷിക്കണമെന്ന് കേരള ഗ്രൗണ്ട് വാട്ടർ വർക്കേഴ്സ് കോൺഗ്രസ് (ഐ.എൻ.ടി.യു.സി) ജില്ല കൺവെൻഷൻ ആവശ്യപ്പെട്ടു. ഭൂജല വകുപ്പിലെ എസ്.എൽ.ആർ വിഭാഗം ജീവനക്കാർക്ക് പത്താം ശമ്പള പരിഷ്കരണ പ്രകാരമുള്ള ശമ്പളം മുൻകാല പ്രാബല്യത്തോടെ നടപ്പാക്കുക, മുൻകാലങ്ങളിലെ ആനുകൂല്യങ്ങൾ പുനഃസ്ഥാപിക്കുക, 2012ന് ശേഷം പുതുക്കിയിട്ടില്ലാത്ത വേതനം പുതുക്കി നൽകുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു. ജില്ല വൈസ് പ്രസിഡൻറ് എ. നൗഷാദ് അധ്യക്ഷത വഹിച്ചു. കെ.പി.സി.സി സെക്രട്ടറി ജി. രതികുമാർ ഉദ്ഘാടനം ചെയ്തു. ഡി.സി.സി ജനറൽ സെക്രട്ടറി ജി. സഞ്ജീവ് ഭട്ട് മുഖ്യപ്രഭാഷണം നടത്തി. ദിലീപ് കടമ്പനാട്, ബിജു മതേതര, ആർ. പ്രശാന്ത്കുമാർ, തോമസ് കെ. മാത്യു, ഇസഡ്. ദാസ്, ബൈജു, അൻസാർ, അനിൽരാജു, അരവിന്ദാക്ഷൻ, മാത്യു ലാൽ, ബാബു എന്നിവർ സംസാരിച്ചു. പള്ളിപ്പുറം പള്ളി തിരുനാളിന് കൊടിയേറി പൂച്ചാക്കൽ: സ​െൻറ് മേരീസ് ഫൊറോന പള്ളിയിലെ പരിശുദ്ധ ദൈവമാതാവി​െൻറ സ്വര്‍ഗാരോഹണ കൊംബ്രേരിയ തിരുനാളിന് വികാരി ഫാ. ജോസ് ഒഴലക്കാട്ട് കൊടിയേറ്റി. പുതിയതായി നിര്‍മിച്ച കൊടിമരത്തി​െൻറ വെെഞ്ചരിപ്പ് ശേഷമാണ് കൊടിയേറ്റ് നടത്തിയത്. 14, 15 തീയതികളിലാണ് പ്രധാന തിരുനാള്‍. സമൂഹബലിക്ക് ഫാ. വിപിന്‍ കുരിശുതറ മുഖ്യകാര്‍മികത്വം വഹിച്ചു. ഫാ. നിക്ലാവൂസ് പുന്നയ്ക്കല്‍ വചനസന്ദേശം നല്‍കി. വർഗീസ് തളിയാടിയാണ് കൊടിമരം സംഭാവന ചെയ്തത്. 14-ന് 3.30ന് സമൂഹബലി, വേസ്പര, പ്രസംഗം, പ്രദക്ഷിണം. 15-ന് പുലര്‍ച്ചെ അഞ്ച് മുതല്‍ രാത്രി 9.30 വരെ ദിവ്യബലി. 10ന് തിരുനാള്‍ ദിവ്യബലിക്ക് ബിഷപ് സെബാസ്റ്റ്യന്‍ എടയന്ത്രത്ത് മുഖ്യകാര്‍മികത്വം വഹിക്കും. 2.30ന് തിരുനാള്‍ പ്രദക്ഷിണം. ശനിയാഴ്ച രാവിലെ 6.30ന് ദിവ്യബലി, ലൈത്തോരന്‍മാരുടെ വാഴ്ച, നൊവേന, 2018-ലെ പ്രസുദേന്തി, സ്ഥാനക്കാര്‍ എന്നിവരുടെ തെരഞ്ഞെടുപ്പ്. വൈകുന്നേരം 4.30ന് ജപമാല. തുടര്‍ന്ന് ദിവ്യബലി. മുസ്ലിം ലീഗ് സമരസംഗമം ആലപ്പുഴ: കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ ജനദ്രോഹ നയങ്ങളിൽ പ്രതിഷേധിച്ച് ഇന്ത്യൻ യൂനിയൻ മുസ്ലിം ലീഗ് സമരസംഗമം സംഘടിപ്പിച്ചു. ദലിത്-ആദിവാസി-ന്യൂനപക്ഷങ്ങൾക്ക് തുല്യനീതിയും സുരക്ഷയും നൽകുക, പെട്രോളിയം ഉൽപന്നങ്ങളുടെ വില വർധിപ്പിച്ച് ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നത് അവസാനിപ്പിക്കുക, ജി.എസ്.ടിയുടെ പേരിലുള്ള പിടിച്ചുപറി അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് നടത്തിയ സമരസംഗമം ജില്ല ജനറൽ സെക്രട്ടറി എ.എം. നസീർ ഉദ്ഘാടനം ചെയ്തു. അമ്പലപ്പുഴ നിയോജക മണ്ഡലം പ്രസിഡൻറ് ബഷീർ തട്ടാപ്പറമ്പൻ അധ്യക്ഷത വഹിച്ചു. എ.എ. റസാഖ്, ബി.എ. ഗഫൂർ, എ.എം. നൗഫൽ, അൽത്താഫ് സുബൈർ, സുനീർ ഇസ്മായിൽ, എൻ.എ. ജബ്ബാർ എന്നിവർ സംസാരിച്ചു. അമ്പലപ്പുഴ നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ബാബു ഷെരീഫ് സ്വാഗതവും എ.കെ. ഷിഹാബ് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.