ചേർത്തല താലൂക്ക് ആശുപത്രിയിലെ ഡയാലിസിസ് യൂനിറ്റ് ഉദ്​ഘാടനം 17ന്​

ചേർത്തല: താലൂക്ക് ആശുപത്രിയിൽ എം.പി ഫണ്ടിൽ നിർമാണം പൂർത്തിയായ ഡയാലിസിസ് യൂനിറ്റ് 17ന് വൈകീട്ട് അഞ്ചിന് എ.കെ. ആൻറണി ഉദ്ഘാടനം ചെയ്യുമെന്ന് നഗരസഭ ചെയർമാർ ഐസക് മാടവനയും ആശുപത്രി സൂപ്രണ്ട് ഇൻചാർജ് ഡോ. അനിൽ വിൻസ​െൻറും വാർത്തസമ്മേളനത്തിൽ അറിയിച്ചു. എ.കെ. ആൻറണി എം.പി ഫണ്ടിൽനിന്ന് അനുവദിച്ച 1.91 കോടി ചെലവഴിച്ചാണ് കെട്ടിടവും ഡയാലിസിന് യൂനിറ്റും സ്ഥാപിച്ചത്. അത്യാഹിത വിഭാഗമായി പ്രവർത്തിക്കുന്ന കെട്ടിടത്തിന് മുകളിലാണ് ഡയാലിസിസ് യൂനിറ്റ് പ്രവർത്തനം ആരംഭിക്കുന്നത്. ഒരേസമയം ആറുപേർക്ക് ഡയാലിസിസ് ചെയ്യാൻ സൗകര്യം ഉണ്ടാകും. ഒരുദിവസം രണ്ട് ഷിഫ്റ്റിലായി 12 പേർക്ക് ഡയാലിസിസ് ചെയ്യാം. 750 മുതൽ 1000 രൂപ വരെയാകും ഫീസ്. പിന്നാക്ക വിഭാഗങ്ങൾക്ക് പ്രത്യേക ഇളവുണ്ടാകും. ആരോഗ്യ ഇൻഷുറൻസ് കാർഡുള്ളവർക്ക് അതിൽനിന്ന് തുക കൈമാറാവുന്നതാണ്. സാമ്പത്തികമായി താഴെയുള്ളവർക്കുവേണ്ടി പ്രത്യേക കൂപ്പൺ വിതരണം ചെയ്യുന്നുണ്ട്. 1000 രൂപയാണ് ഒരു കൂപ്പൺ ചാർജ്. പാവപ്പെട്ട രോഗികളെ സഹായിക്കണമെന്ന് താൽപര്യമുള്ള വ്യക്തികൾക്കും പ്രസ്ഥാനങ്ങൾക്കും കൂപ്പണുകൾ വാങ്ങി എച്ച്.എം.സിയെ ഏൽപിക്കാം. രോഗികളുടെ വർധനക്കനുസരിച്ച് കൂടുതൽ മെഷീൻ സ്ഥാപിക്കേണ്ടി വരും. അഞ്ച് മെഷീൻകൂടി വെക്കാനുള്ള കണക്ഷൻ അധികമായി എടുത്തിട്ടിട്ടുണ്ട്. ആറുലക്ഷം രൂപയാണ് ഒരുമെഷീന് ചെലവ്. ഉദ്ഘാടന സമ്മേളനത്തിൽ മന്ത്രി പി. തിലോത്തമൻ ഡയാലിസിസ് ചാരിറ്റി കൂപ്പൺ വിതരണോദ്ഘാടനം നിർവഹിക്കും. കെ.സി. വേണുഗോപാൽ എം.പി അധ്യക്ഷത വഹിക്കും. കലക്ടർ വീണ എൻ. മാധവൻ പദ്ധതി വിശദീകരിക്കും. എ.എം. ആരിഫ് എം.എൽ.എ, നഗരസഭ ചെയർമാൻ ഐസക് മാടവന, ആശുപത്രി സൂപ്രണ്ട് ഇൻചാർജ് ഡോ. അനിൽ വിൻസ​െൻറ് തുടങ്ങിയവർ പെങ്കടുക്കും. വാർത്തസമ്മേളനത്തിൽ നഗരസഭ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി.ടി. ജോസഫ്, ഡോ. സജിത്ത് എന്നിവരും പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.