ആലുവ: നർമദ താഴ്വരയിലെ ജനങ്ങളെ കുടിഒഴിപ്പിക്കുന്നതിനെതിരെ നിരാഹാര സമരം നടത്തിയ മേധ പട്കറെ മധ്യപ്രദേശ് ഭരണകൂടം അറസ്‌റ്റ് ചെയ്‌തതിൽ പ്രതിഷേധിച്ച് ആലുവയിൽ സി.പി.ഐയുടെ നേതൃത്വത്തിൽ പ്രകടനം നടത്തി. പ്രകടനത്തിന് സി.പി.ഐ ജില്ല കൗൺസിൽ അംഗം അഡ്വ. മനോജ്.ജി.കൃഷ്ണൻ, ലോക്കൽ സെക്രട്ടറി കെ.ജെ. ഡൊമിനിക്, എ.അബ്ദുൾ കരീം, ജോബി മാത്യു, സേവ്യർ, പി.കെ. അൻവർ, അനിൽ വർഗീസ്, അഡ്വ. ടി.ഇ. ഇസ്‌മായിൽ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.