നെഹ്​റു ട്രോഫി ജലമേള ഇന്ന്

ആലപ്പുഴ: വിഖ്യാതമായ നെഹ്റു ട്രോഫി ജലമേള ശനിയാഴ്ച പുന്നമടക്കായലിൽ അരങ്ങേറും. 65ാമത് ജലമേളയിൽ 24 ചുണ്ടൻ വള്ളങ്ങൾ ഉൾപ്പെടെ 78 കളിവള്ളങ്ങളാണ് പെങ്കടുക്കുന്നത്. ഹീറ്റ്സ് മത്സരങ്ങൾ രാവിലെയും ഫൈനൽ ഉച്ചക്കുശേഷവും നടക്കും. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. പുന്നമടയും പരിസരവും ആലപ്പുഴ നഗരവും ശക്തമായ പൊലീസ് നിരീക്ഷണത്തിലാണ്. പുന്നമടയും പരിസര പ്രദേശങ്ങളും 14 സെക്ടറുകളായി തിരിച്ച് 2000 പൊലീസ് ഉദ്യോഗസ്ഥരെയാണ് വിന്യസിച്ചിരിക്കുന്നത്. ജില്ല പൊലീസ് മേധാവി എസ്. സുരേന്ദ്ര​െൻറ നേതൃത്വത്തിൽ 20 ഡിവൈ.എസ്.പി, 33 സി.ഐ, 353 എസ്.ഐ എന്നിവരെയാണ് നിയോഗിച്ചിരിക്കുന്നത്. കാണികളിൽനിന്നുള്ള അനാവശ്യ ഇടപെടൽ ഒഴിവാക്കാൻ സ്റ്റാർട്ടിങ് േപായൻറി​െൻറ ഇരുകരകളിലും ബാരിക്കേഡുകൾ സ്ഥാപിച്ചിട്ടുണ്ട്. രാവിലെ ഒമ്പത് മുതൽ നഗരത്തിൽ ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തി. രാവിലെ ആറ് മുതൽ നഗരത്തിലെ റോഡുകളിൽ പാർക്കിങ് അനുവദിക്കില്ല. രാവിലെ ഏഴ് മുതൽ വൈകുന്നേരം ഏഴുവരെ ജില്ല കോടതി വടക്കേ ജങ്ഷൻ മുതൽ കിഴക്കോട്ട് തത്തംപള്ളി കായൽ കുരിശടി ജങ്ഷൻ വരെ ഗതാഗതം അനുവദിക്കില്ല. കൺേട്രാൾ റൂം മുതൽ കിഴക്ക് ഫയർഫോഴ്സ് ഓഫിസ് വരെയുള്ള ഭാഗത്ത് കെ.എസ്.ആർ.ടി.സി ഒഴികെയുള്ള വാഹനങ്ങളുടെ ഗതാഗതവും അനുവദിക്കില്ല. വള്ളംകളി കാണാൻ ആലപ്പുഴ-തണ്ണീർമുക്കം റോഡിലൂടെ വടക്കുഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ എസ്.ഡി.വി സ്കൂൾ ഗ്രൗണ്ടിൽ പാർക്ക്ചെയ്യണം. എറണാകുളം ഭാഗത്തുനിന്ന് ദേശീയപാതയിലൂടെ എത്തുന്നവ കൊമ്മാടി വഴി വന്ന് എസ്.ഡി.വി സ്കൂൾ ഗ്രൗണ്ടിൽ പാർക്ക്ചെയ്യണം. ചങ്ങനാശ്ശേരി ഭാഗത്തുനിന്ന് കൈതവന വഴി വരുന്നവ കാർമൽ, സ​െൻറ് ആൻറണീസ് സ്കൂൾ ഗ്രൗണ്ടിൽ പാർക്ക്ചെയ്യണം. രാവിലെ ഒമ്പത് മുതൽ രാത്രി എട്ടുവരെ ഹെവി കണ്ടെയ്നർ ടൗണിൽ പ്രവേശിക്കാൻ പാടില്ല. തെക്കുഭാഗത്തുനിന്ന് വരുന്ന ഹെവി കണ്ടെയ്നർ വാഹനങ്ങൾ കളർകോട് ബൈപാസിലും വടക്കുഭാഗത്തുനിന്ന് വരുന്നവ കൊമ്മാടി ബൈപാസിലും പാർക്ക്ചെയ്യണമെന്നും പൊലീസ് അധികൃതർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.