വടുതല: നിസാമുദ്ദീെൻറ തിരോധാനം അന്വേഷിക്കാൻ നിയോഗിച്ച പ്രത്യേക അന്വേഷണസംഘം പാണാവള്ളിയിൽ അദ്ദേഹത്തിെൻറ വീട് സന്ദർശിച്ചു. നിസാം അവസാനമായി പോയ സുഹൃത്തിെൻറ വീട്ടിലെത്തിയും വിവരം ശേഖരിച്ചു. കോടതിയുടെ നിർദേശപ്രകാരമാണ് പ്രത്യേകസംഘം അന്വേഷിക്കുന്നത്. സ്റ്റേറ്റ് ക്രൈം െറക്കോഡ്സ് ബ്യൂറോ എസ്.പി ജെ. ഹിമേന്ദ്രനാഥിെൻറ നേതൃത്വത്തിെല 11 അംഗ സംഘമാണ് വെള്ളിയാഴ്ച അന്വേഷണത്തിനെത്തിയത്. ഇതുവരെയുള്ള അന്വേഷണവിവരങ്ങൾ ലോക്കൽ പൊലീസിനോട് ചോദിച്ചുമനസ്സിലാക്കി. നിസാമിെൻറ മാതാപിതാക്കളോടും വിവരങ്ങൾ ആരാഞ്ഞു. കാണാതാകുന്നതിനുമുമ്പ് സുഹൃത്തിെൻറ വീട്ടിൽ പോയത് ചുറ്റിപ്പറ്റിയാണ് കൂടുതൽ അന്വേഷണമെന്ന് അറിയുന്നു. നിസാം മൊബൈൽ ഫോൺ ബന്ധുകൂടിയായ കൂട്ടുകാരനെ ഏൽപിച്ചിരുന്നത്രെ. അതേസമയം, എന്തിനാണ് ഏൽപിച്ചതെന്ന് കണ്ടെത്തിയിട്ടില്ല. പാണാവള്ളി എൻ.എസ്.എസ് സ്കൂളിൽ പത്താംക്ലാസ് പരീക്ഷ എഴുതിയ സമയത്താണ് നിസാമുദ്ദീെന കാണാതായത്. മൂന്നാർ, ബംഗളൂരു എന്നീ സ്ഥലങ്ങളിലൊക്കെ അന്വേഷണം നടത്തിയിരുന്നു. പാണാവള്ളി തോട്ടത്തില്‍ നികര്‍ത്ത് താജു--റൈഹാനത്ത് ദമ്പതികളുടെ മകനാണ് നിസാമുദ്ദീന്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.