തൊഴിൽ മേള ഇന്ന്​

കൊച്ചി: ദേശീയ, അന്തര്‍ദേശീയ തലങ്ങളില്‍ മികച്ച ജോലി നേടുന്നതിന് അവസരമൊരുക്കി അവയര്‍ ഇൻറര്‍നാഷനല്‍ ഇൻസ്റ്റിറ്റ്യൂട്ട് സംഘടിപ്പിക്കുന്ന മിനി ജോബ് ഫെയര്‍ ശനിയാഴ്ച നടക്കും. എറണാകുളം ടി.ഡി റോഡിെല വാസുദേവ ബിൽഡിങ്ങിലെ ഇൻസ്റ്റിറ്റ്യൂട്ടില്‍ രാവിലെ ഒമ്പതിന് രജിസ്‌ട്രേഷന്‍ ആരംഭിക്കും. എസ്.എസ്.എല്‍.സി, പ്ലസ് ടു, ബിരുദ യോഗ്യതയുള്ളവര്‍ക്ക് പങ്കെടുക്കാമെന്ന് സംഘാടകര്‍ വാർത്തസമ്മേളനത്തില്‍ അറിയിച്ചു. വൈകീട്ട് അഞ്ചുവരെയാണ് രജിസ്‌ട്രേഷന്‍. ഫോൺ: 9496344222, 9847911299. രജിസ്‌ട്രേഷന്‍ സൗജന്യം. ഡോ. ജോര്‍ജ് തോമസ്, നിധില്‍ ജോസ്, തോമസ് ജോണ്‍ എന്നിവര്‍ വാർത്തസമ്മേളനത്തില്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.