ആലോചനയോഗം

മണ്ണഞ്ചേരി: കാവുങ്കല്‍ പഞ്ചായത്ത് എല്‍.പി സ്‌കൂളിലെ നാല് ക്ലാസ് മുറികള്‍ ഹൈ-ടെക് ആക്കുന്നതുമായി ബന്ധപ്പെട്ട ആലോചനയോഗം ശനിയാഴ്ച രാവിലെ 9.30ന് സ്കൂള്‍ അങ്കണത്തില്‍ നടക്കും. പഞ്ചായത്ത് പ്രസിഡൻറ് തങ്കമണി ഗോപിനാഥ് ഉദ്ഘാടനം ചെയ്യും. ജനപ്രതിനിധികളും പൂര്‍വവിദ്യാര്‍ഥികളും രക്ഷിതാക്കളും പങ്കെടുക്കണമെന്ന് ഹെഡ്മിസ്ട്രസ് പി.കെ. സാജിത അറിയിച്ചു. ടീം സെലക്ഷന്‍ ട്രയല്‍സ് 20ന് മണ്ണഞ്ചേരി: സെപ്റ്റംബര്‍ ഏഴ്, എട്ട്, ഒമ്പത് തീയതികളില്‍ നടക്കുന്ന സംസ്ഥാന ജൂനിയര്‍ അത്‌ലറ്റിക് മത്സരത്തിനും ഇൻറര്‍ ഡിസ്ട്രിക്ട് നാഷനല്‍ മീറ്റിലും പങ്കെടുക്കാനുള്ള ജില്ല ടീം സെലക്ഷന്‍ ട്രയല്‍സ് 20ന് രാവിലെ ഒമ്പതിന് ചാരമംഗലം ഗവ. ഡി.വി ഹയർ സെക്കൻഡറി സ്‌കൂളില്‍ നടക്കും. 20, 18, 16, 14 വയസ്സിനുതാഴെയുള്ള വിഭാഗങ്ങളിൽ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പങ്കെടുക്കാം. ഫോണ്‍: 9946745960, 9446481611. എം.എ. ബേബി സന്ദര്‍ശിച്ചു മുഹമ്മ: കഴിഞ്ഞദിവസം നിര്യാതനായ പുന്നപ്ര-വയലാര്‍ സമരസേനാനി കെ.വി. തങ്കപ്പ​െൻറ വീട് സി.പി.എം പോളിറ്റ്ബ്യൂറോ അംഗം എം.എ. ബേബി സന്ദര്‍ശിച്ചു. വെള്ളിയാഴ്ച ഉച്ചയോടെ വീട്ടിലെത്തിയ അദ്ദേഹം കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് ജി. വേണുഗോപാല്‍, സി.പി.എം ഏരിയ സെക്രട്ടറി കെ.ഡി. മഹീന്ദ്രന്‍, ലോക്കല്‍ സെക്രട്ടറി ടി. ഷാജി, പഞ്ചായത്ത് പ്രസിഡൻറ് ജെ. ജയലാല്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.