അനധികൃത പാർക്കിങ്ങും വെള്ളക്കെട്ടും; വടുതലയിൽ ഗതാഗതക്കുരുക്ക് രൂക്ഷം

വടുതല: അനധികൃത പാർക്കിങ്ങും വെള്ളക്കെട്ടുംമൂലം വടുതലയിൽ ഗതാഗതക്കുരുക്ക് രൂക്ഷം. രാവിലെയും വൈകുന്നേരവുമാണ് വൻതിരക്ക്. വടുതല ജമാഅത്ത് ഹയർ സെക്കൻഡറി സ്കൂളിന് മുന്നിലും മറ്റുമാണ് വലിയ വാഹനങ്ങൾ ഉൾപ്പെടെ പാർക്ക് ചെയ്ത് ഗതാഗത തടസ്സം സൃഷ്ടിക്കുന്നത്. പലതവണ പൊലീസ് താക്കീത് നൽകിയെങ്കിലും ഫലമുണ്ടായില്ല. ഇതോടെ സ്കൂളിലേക്ക് വരുന്ന വിദ്യാർഥികളും ദുരിതത്തിലായി. വലിയ ടിപ്പറുകൾ അടക്കമുള്ള വാഹനങ്ങൾ ജങ്ഷനിൽ എത്തുന്നതോടെ കുട്ടികൾക്ക് റോഡ് മുറിച്ചുകടക്കാൻ സാധിക്കാറില്ല. ഹോംഗാർഡി​െൻറ സഹായത്തോടെയാണ് കുട്ടികൾ പലപ്പോഴും റോഡ് മുറിച്ചുകടക്കുന്നത്. ബസുകൾ സ്റ്റോപ്പുകളിൽ സമാന്തരമായി നിർത്തുന്നതുമൂലവും ഗതാഗതക്കുരുക്ക് ഉണ്ടാകുന്നുണ്ട്. മഴ ആരംഭിച്ചതോടെ റോഡിൽ വെള്ളം കെട്ടിനിൽക്കുന്നതും പതിവായി. ലക്ഷങ്ങൾ മുടക്കി നിർമിച്ച കാനയുടെ പണിയും പാതിവഴിയിൽ നിലച്ചു. അനധികൃത പാർക്കിങ്ങും ഗതാഗതക്കുരുക്കും തടയാൻ പൊലീസ് നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. പൂര്‍വവിദ്യാര്‍ഥി-അധ്യാപക കുടുംബസംഗമം വടുതല: തൃച്ചാറ്റുകുളം ഗവ. എല്‍.പി സ്‌കൂളിലെ പൂര്‍വവിദ്യാര്‍ഥി-അധ്യാപക കുടുംബസംഗമം ശനി, ഞായർ ദിവസങ്ങളിൽ നടക്കും. 122 വര്‍ഷം പിന്നിട്ട സ്‌കൂളിലെ പൂര്‍വവിദ്യാര്‍ഥികളും പൂര്‍വാധ്യാപകരും പങ്കെടുക്കും. ഓര്‍മച്ചെപ്പ് എന്നാണ് പരിപാടിക്ക് പേര്. ശനിയാഴ്ച വൈകീട്ട് മൂന്നിന് 'പൊതുവിദ്യാലയ സംരക്ഷണം' വിഷയത്തില്‍ സെമിനാര്‍ നടക്കും. പാണാവള്ളി പഞ്ചായത്ത് പ്രസിഡൻറ് രാജേഷ് വിവേകാനന്ദ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് കാരിക്കേച്ചര്‍ ഷോ. ഞായറാഴ്ച ഉച്ചക്ക് 2.30ന് പൂര്‍വ വിദ്യാര്‍ഥി--അധ്യാപക കുടുംബസംഗമം മന്ത്രി പി. തിലോത്തമന്‍ ഉദ്ഘാടനം ചെയ്യും. എ.എം. ആരിഫ് എം.എല്‍.എ അധ്യക്ഷത വഹിക്കും. മനുഷ്യാവകാശ കമീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് മോഹനദാസ് മുഖ്യപ്രഭാഷണം നടത്തും. കുമാരനാശാന്‍ സ്മാരകസമിതി ചെയര്‍മാന്‍ രാജീവ് ആലുങ്കല്‍ ഗുരുവന്ദനം നിര്‍വഹിക്കും. മുതിര്‍ന്ന പൂര്‍വവിദ്യാർഥികളെ ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് ദലീമ ജോജോ ആദരിക്കുമെന്നും സ്വാഗതസംഘം ചെയര്‍മാന്‍ എസ്. ഗോപാലകൃഷ്ണന്‍, പ്രഥമാധ്യാപിക െഎ. മൈഥിലീദേവി, സ്വാഗതസംഘം ജോയൻറ് കണ്‍വീനര്‍ ഷാജി തങ്കപ്പന്‍ എന്നിവര്‍ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.