കൊച്ചി: ജലമെേട്രായുടെ സർവേ നടപടി തുടങ്ങി. ഒന്നരവർഷത്തിനുള്ളിൽ ജലമെേട്രാ യാഥാർഥ്യമാക്കാനാണ് കൊച്ചി മെേട്രാ റെയിൽ (കെ.എം.ആർ.എൽ) അധികൃതർ ലക്ഷ്യമിടുന്നത്. കേന്ദ്രസർക്കാറിന് കീഴിലുള്ള ഹൈേഡ്രാളജിക്കൽ സർവേ ഓഫ് ഇന്ത്യയാണ് സർവേ നടത്തുന്നത്. ആധുനിക സൗകര്യമുള്ള 36 ബോട്ട് ജെട്ടികൾ, ദ്വീപുകളിൽനിന്ന് ജെട്ടിയിലേക്കുള്ള റോഡുകളുടെ നവീകരണം തുടങ്ങി നിരവധി ഘടകങ്ങൾ ഉൾപ്പെടുന്നതാണ് ജലമെട്രോ പദ്ധതി. ഫെറി സർവിസിന് രാജ്യത്ത് ഇതുവരെയുള്ളതിൽ ഏറ്റവും വലിയ മുതൽമുടക്കാണിത്. ഇതിൽ 597 കോടി രൂപ ജർമൻ വികസനബാങ്കായ കെ.എഫ്.ഡബ്ല്യു വായ്പ നൽകും. ജെട്ടികളിൽ എ.ടി.എം കൗണ്ടർ, മെഡിക്കൽ ഷോപ്, വിശ്രമമുറി, കഫറ്റേരിയ തുടങ്ങിയവ ഉണ്ടാവും. ആകെ 76 കിലോമീറ്റർ ദൂരത്തിൽ 16 റൂട്ടുകളാണ് തീരുമാനിച്ചിട്ടുള്ളത്. 50 മുതൽ 100 പേർക്കുവരെ യാത്രചെയ്യാവുന്ന രണ്ടുതരം ബോട്ട് സർവിസിന് ഉണ്ടാവും. 747 കോടി രൂപയുടേതാണ് പദ്ധതി. 1.6 ശതമാനം പലിശനിരക്കിൽ 15 വർഷത്തേക്കാണ് വായ്പ. മറ്റു നിബന്ധനകളൊന്നുമില്ല. 102 കോടി രൂപയാണ് സർക്കാർ വിഹിതം. 72 കോടി രൂപ സ്ഥലം ഏറ്റെടുക്കാനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.