സൈനികര്‍ക്കുള്ള ആനുകൂല്യങ്ങള്‍ അര്‍ധ സൈനികര്‍ക്കും നല്‍കണം

കൊച്ചി: സൈനികര്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങള്‍ അര്‍ധ സൈനികര്‍ക്കും നല്‍കണമെന്നാവശ്യപ്പെട്ട് ഓള്‍ ഇന്ത്യ സെന്‍ട്രല്‍ പാരാമിലിറ്ററി ഫോഴ്‌സ് എക്‌സ് സര്‍വിസ്‌മെന്‍ വെല്‍ഫെയര്‍ അസോസിയേഷൻ നേതൃത്വത്തില്‍ പ്രക്ഷോഭമാരംഭിക്കുമെന്ന് ഭാരവാഹികള്‍ വാർത്തസമ്മേളനത്തില്‍ അറിയിച്ചു. പ്രതിഷേധത്തി​െൻറ ഭാഗമായി 18ന് ഡല്‍ഹിയിലെ ജന്തര്‍ മന്ദിറിലും അര്‍ധ സൈനിക വിഭാഗങ്ങളുടെ ആസ്ഥാനങ്ങളിലും ഉപരോധം നടത്തും. സംസ്ഥാനതല പ്രതിഷേധത്തി​െൻറ ഭാഗമായി 18ന് തിരുവനന്തപുരം സി.ആർ.പി.എഫ് ഓഫിസും ഉപരോധിക്കും. സംസ്ഥാന വൈസ് പ്രസിഡൻറ് തോമസ് പാലക്കുന്നേല്‍, ടി.എന്‍. ജഗദീശന്‍, പി.എന്‍. രാമചന്ദ്രന്‍, പി.എല്‍. ലൂക്ക് എന്നിവർ വാർത്തസമ്മേളനത്തില്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.