ചൈന അതിർത്തിയി​േലക്ക്​ ​ കൂടുതൽ ഇന്ത്യൻ സൈന്യം

സിക്കിം, അരുണാചൽ മേഖലയിലെ അതിർത്തി സംരക്ഷിക്കാനാണ് സൈനിക സാന്നിധ്യം വർധിപ്പിച്ചത് ന്യൂഡൽഹി: ദോക്ലാമിൽ ഇരു രാജ്യങ്ങളുടെയും സൈനികർ മുഖാമുഖം നിൽക്കെ, അതിർത്തിയിലേക്ക് ഇന്ത്യ കൂടുതൽ െെസന്യത്തെ അയച്ചു. സിക്കിം, അരുണാചൽ മേഖലയിലെ അതിർത്തിയിലാണ് സൈനികസാന്നിധ്യം വർധിപ്പിച്ചത്. െെചനയുമായി അതിർത്തി പങ്കിടുന്ന സ്ഥലങ്ങളിലെല്ലാം സൈനികർ നിലയുറപ്പിക്കും. അതിജാഗ്രതയുടെ ഭാഗമായാണ് സൈനിക വിന്യാസമെന്ന് സർക്കാർ വൃത്തങ്ങൾ പി.ടി.െഎയോട് പറഞ്ഞു. ദോക്ലാമിൽനിന്ന് സൈന്യം പിൻവാങ്ങണമെന്ന ചൈനയുടെ താക്കീത് തള്ളിയാണ് കൂടുതൽ പട്ടാളത്തെ അയച്ചത്. സിക്കിം മുതൽ അരുണാചൽപ്രദേശുവരെ 1400 കി.മീറ്ററോളം വരുന്നതാണ് ചൈനയുമായുള്ള അതിർത്തി. ദോക്ലാമി​െൻറ പേരിൽ നിലപാട് കടുപ്പിച്ച ചൈനയുടെ പ്രസ്താവനകളും സാഹചര്യങ്ങളും വിശകലനം ചെയ്ത ശേഷമാണ് കൂടുതൽ സൈന്യത്തെ വിന്യസിച്ചതെന്ന് മുതിർന്ന ഉേദ്യാഗസ്ഥർ പറഞ്ഞു. അതിനിടെ, ഏതുസമയവും അതിർത്തിയിലേക്ക് നീങ്ങാനായി 45000ഒാളം സൈനികർ സജ്ജരായിട്ടുണ്ടെന്ന് പ്രതിരോധ വിദഗ്ധർ പറഞ്ഞു. ദോക്ലാമിൽ ഇപ്പോൾ 350ഒാളം സൈനികരാണ് നിലയുറപ്പിച്ചിട്ടുള്ളത്. അവിടെ സൈനിക ശേഷി വർധിപ്പിച്ചിട്ടില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.