മൂവാറ്റുപുഴ: ബസുകളുടെ കുറവുമൂലം സർവിസ്വെട്ടിക്കുറച്ച മൂവാറ്റുപുഴ കെ.എസ്.ആര്‍.ടി.സി.ഡിപ്പോക്ക് പുതിയ നാല് ബസുകള്‍ കൂടി അനുവദിച്ചു. ബസുകള്‍ ഇല്ലാതെ സർവിസുകള്‍ പ്രതിസന്ധിയിലായി ജനരോഷമുയർന്ന സാഹചര്യത്തിലാണ് നടപടി. രണ്ട് ജനുറം ബസുകളും രണ്ട് ഫാസ്റ്റ് പാസഞ്ചര്‍ ബസുകളുമാണ് ലഭിച്ചത്. ഇവ തിരക്കേറിയ എറണാകുളം റൂട്ടിലടക്കം സർവിസിനായി വിനിയോഗിക്കും. നേരേത്ത 75-ബസുകളാണ് ഇവിടെ ഉണ്ടായിരുന്നത്. വിവിധ ഘട്ടങ്ങളിലായി പത്തോളം ബസുകള്‍ കണ്ടംചെയ്യാൻ സര്‍വിസ് നിർത്തിയിരുന്നു. 65- ബസുകളും, 23-ജനുറം ബസുകളുമാണ് നിലവില്‍ ഉള്ളത്. അഞ്ച് ബസുകള്‍ അറ്റകുറ്റപ്പണിക്കായി പിടിച്ചിട്ടിരിക്കുകയാണ്. ഓര്‍ഡിനറി ബസുകള്‍ക്ക് പുറമെ ആറ് സൂപ്പര്‍ ഫാസ്റ്റും 17-ഫാസ്റ്റ് പാസഞ്ചര്‍ ബസും ഡിപ്പോയ്ക്ക് സ്വന്തമായിട്ടുണ്ട്. പത്തോളം ബസുകള്‍ സര്‍വിസ് നിര്‍ത്തിയതോടെ ഡിപ്പോയില്‍ പലസര്‍വിസുകളും അവതാളത്തിലാവുകയായിരുന്നു. എല്‍ദോ എബ്രഹാം എം.എല്‍.എ വകുപ്പ് മന്ത്രിയെയും എം.ഡിയെയും ഡിപ്പോയുടെ അവസ്ഥ ബോധ്യപ്പെടുത്തിയതോടെയാണ് നാല് ബസുകള്‍ ഡിപ്പോയ്ക്ക് അനുവദിച്ചത്. നാല് ബസുകള്‍ പുതുതായി ഡിപ്പോയിലേക്ക് എത്തിയെങ്കിലും ഇനിയും ആറ് ബസിെൻറ കുറവുണ്ട്. 8000-ല്‍ താഴെ കലക്ഷനുള്ള സര്‍വിസുകള്‍ നിർത്തണമെന്നാണ് നിയമമെങ്കിലും മൂവാറ്റുപുഴ ഡിപ്പോയില്‍ കലക്ഷന്‍ കുറവുള്ള റൂട്ടുകളില്‍ സിംഗിള്‍ ഡ്യൂട്ടിയാക്കി മാറ്റിയതോടെ യാത്രാക്ലേശം രൂക്ഷമായ പല റൂട്ടുകളിലും ബസുകള്‍ ഓടിക്കാന്‍ കഴിയുന്നുണ്ട്. മൂവാറ്റുപുഴ-കാക്കനാട് റൂട്ടില്‍ വര്‍ഷങ്ങളായി 14-ബസുകളാണ് സര്‍വിസ് നടത്തുന്നത്. റൂട്ടിൽ നിലവില്‍ സര്‍വിസുകളൊന്നും വെട്ടിക്കുറച്ചിട്ടില്ല. എന്നാല്‍, മൂവാറ്റുപുഴ-കാക്കനാട് റൂട്ടിലെ യാത്രാക്ലേശത്തിന് പരിഹാരം കാണാൻ ചെയിന്‍ സര്‍വിസ് ആരംഭിക്കാനുള്ള ഷെഡ്യൂള്‍ തയാറാക്കി സര്‍ക്കാറിന് സമര്‍പ്പിച്ചിരിക്കുകയാണ്. പുതുതായി കെ.എസ്.ആര്‍.ടി.സി. 600-ഓളം ബസുകളാണ് നിരത്തിലിറക്കുന്നത്. ഇതോടെ മൂവാറ്റുപുഴ ഡിപ്പോയ്ക്ക് കൂടുതല്‍ ബസുകള്‍ അനുവദിക്കുമെന്ന് എല്‍ദോ എബ്രഹാം എം.എല്‍.എ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.