കൊച്ചി: സഹകരണസംഘങ്ങളിലെ നിയമനത്തിനുള്ള എഴുത്തുപരീക്ഷയുടെ ചുമതല വ്യക്തികളെ ഏൽപിക്കാമെന്ന സഹകരണ രജിസ്ട്രാറുടെ ഉത്തരവിന് ഹൈകോടതിയുടെ സ്റ്റേ. മാവേലിക്കര സ്വദേശിനി ടി.വി. രത്നകുമാരി നൽകിയ ഹരജിയിലാണ് രജിസ്ട്രാറുടെ ഉത്തരവ് രണ്ടുമാസത്തേക്ക് സ്റ്റേ ചെയ്ത് സിംഗിൾ ബെഞ്ചിെൻറ ഇടക്കാല വിധി. സഹകരണസംഘത്തിെൻറ ചട്ടമനുസരിച്ച് 1991ൽ കൊണ്ടുവന്ന സർക്കുലറിൽ പരീക്ഷകളുടെ ചുമതല പുറത്തുനിന്നുള്ള ഏജൻസികളെ ഏൽപിക്കാൻ നിർദേശിച്ചിരുന്നു. ഇത്തരം ഏജൻസികൾ വ്യക്തികളോ സഹകരണ വകുപ്പിൽനിന്ന് വിരമിച്ചവർ നേതൃത്വം നൽകുന്നവയോ ആയിരിക്കരുതെന്ന് 2010ൽ ഹൈകോടതി സിംഗിൾ ബെഞ്ചിെൻറ വിധിയുമുണ്ട്. 2011ൽ ഡിവിഷൻ ബെഞ്ച് ഇത് ശരിവെക്കുകയും ചെയ്തു. ഇത് മറികടന്നാണ് പരീക്ഷച്ചുമതല വ്യക്തികളെ ഏൽപിക്കാമെന്ന വ്യവസ്ഥ കൊണ്ടുവന്നതെന്നാണ് ഹരജിക്കാരിയുടെ ആരോപണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.