കൊച്ചി: ഓരോ സംസ്ഥാനത്തെയും ജനസംഖ്യ അടിസ്ഥാനമാക്കി നാഷനൽ കാൻസർ രജിസ്ട്രിക് അടിയന്തരമായി രൂപം നൽേകണ്ടതുണ്ടെന്ന് തിരുവനന്തപുരം റീജനൽ കാൻസർ സെൻറർ ഹൈകോടതിയിൽ. കാൻസർ പ്രാഥമികഘട്ടത്തിൽതന്നെ കണ്ടെത്താൻ സഹായിക്കുന്ന കേന്ദ്രങ്ങൾ എറണാകുളത്തും പാലക്കാട്ടുമുണ്ട്. ഇവയുമായി സഹകരിച്ച് 2015 -16ൽ 300ലേറെ കാൻസർ നിർണയ ക്യാമ്പുകൾ സംഘടിപ്പിച്ചിട്ടുണ്ട്. മറ്റ് 12 ജില്ലകളിലും ഇത്തരം സെൻററുകൾ തുടങ്ങാൻ സർക്കാർ ആലോചിക്കുന്നതായും ആർ.സി.സി ഡയറക്ടർ ഡോ. പോൾ സെബാസ്റ്റ്യൻ നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നു. കാൻസർ തുടക്കത്തിൽതന്നെ കണ്ടെത്താൻ സഹായിക്കുന്ന കേന്ദ്രങ്ങൾ ജില്ലകൾ തോറും തുടങ്ങണമെന്നാവശ്യപ്പെട്ട് ആലപ്പുഴ വള്ളികുന്നം സ്വദേശി ജെ. ബിന്ധ്യ നൽകിയ ഹരജിയിലാണ് വിശദീകരണം. സമഗ്ര കാൻസർ പരിചരണത്തിന് കേന്ദ്ര സർക്കാർ രാജ്യത്ത് പലയിടത്തും സെൻററുകൾ സ്ഥാപിക്കുന്നുണ്ട്. എങ്കിലും പൊതുമേഖലയിൽ കൂടുതൽ കാൻസർ സെൻററുകൾ അനിവാര്യമാണെന്നും ആർ.സി.സി ഡയറക്ടർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.