സ്വാശ്രയ മെഡിക്കൽ കോളജ്​: സാമുദായിക സംവരണത്തിന് റവന്യൂ അധികൃതരുടെ സർട്ടിഫിക്കറ്റ്​ മതിയെന്ന ഉത്തരവിന്​​ സ്​റ്റേ

െകാച്ചി: ന്യൂനപക്ഷ മാനേജ്‌മ​െൻറുകള്‍ക്ക് കീഴിെല സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ സാമുദായിക സംവരണത്തിന് റവന്യൂ അധികൃതരുടെ സർട്ടിഫിക്കറ്റ് മാത്രം നിർബന്ധമാക്കിയ സർക്കാർ ഉത്തരവിന് ഹൈകോടതിയുടെ സ്റ്റേ. സംവരണ സീറ്റിലെ പ്രവേശനത്തിന് സമുദായം വ്യക്തമാക്കി മതനേതാക്കൾ നൽകുന്ന സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മതിയെന്ന ജൂലൈ 29ലെ ഉത്തരവ് റദ്ദാക്കി ചുമതല റവന്യൂ ഉദ്യോഗസ്ഥർക്ക് കൈമാറിയ ആഗസ്റ്റ് മൂന്നിലെ ഉത്തരവാണ് സ്റ്റേ ചെയ്തത്. സർട്ടിഫിക്കറ്റ് ഹാജരാക്കാനുള്ള അവസാന തീയതി 14 വരെ നീട്ടിയ കോടതി, ഇതിനായി വിജ്ഞാപനം പുറപ്പെടുവിക്കാനും സർക്കാറിനോട് നിർദേശിച്ചു. ഉത്തരവ് പ്രകാരം െവള്ളിയാഴ്ചയായിരുന്നു അവസാന തീയതി. ക്രിസ്ത്യൻ മാനേജ്മ​െൻറ്സ് അസോസിയേഷൻ, അമല, ജൂബിലി, േകാലഞ്ചേരി മെഡിക്കൽ കോളജുകൾ, പുഷ്പഗിരി മെഡിക്കൽ, ഡ​െൻറൽ കോളജുകൾ തുടങ്ങിയവർ നൽകിയ ഹരജിയിലാണ് ഡിവിഷൻ ബെഞ്ചി​െൻറ ഇടക്കാല ഉത്തരവ്. ന്യൂനപക്ഷ പദവിയുള്ള സ്വാശ്രയ കോളജുകളിലെ സാമുദായിക േക്വാട്ട പ്രവേശനത്തിന് ജാതിസർട്ടിഫിക്കറ്റ് റവന്യൂ അധികൃതരിൽനിന്നും സമുദായ സർട്ടിഫിക്കറ്റ് മതമേധാവികളിൽനിന്നും ഹാജരാക്കാനായിരുന്നു ജൂൈല 29ലെ ഉത്തരവ്. പരാതി ഉയർന്നതിനെ തുടർന്ന് ഇത് റദ്ദാക്കിയാണ് റവന്യൂ അധികൃതർ സർട്ടിഫിക്കറ്റ് നൽകണമെന്ന പുതിയ ഉത്തരവിറക്കിയത്. ക്രിസ്ത്യൻ സഭകളുടെ മെഡിക്കൽ കോളജുകളിൽ പുതിയ ഉത്തരവ് നടപ്പാക്കുന്നതിന് പ്രായോഗിക ബുദ്ധിമുട്ടുകളുണ്ടെന്നായിരുന്നു ഹരജിക്കാരുടെ വാദം. ക്രിസ്ത്യൻ മാനേജ്മ​െൻറുകളുടെ കോളജുകളിൽ മാനേജ്മ​െൻറുമായി ബന്ധപ്പെട്ട സഭാ വിഭാഗങ്ങൾക്കാണ് സംവരണമുള്ളത്. ഇവരെ റവന്യൂ രേഖ നോക്കി റവന്യൂ അധികൃതർക്ക് തിരിച്ചറിയാൻ കഴിയണമെന്നില്ല. റവന്യൂ അധികൃതരുടെയും സഭയുടെയും സർട്ടിഫിക്കറ്റ് ഒരേപോലെ പരിശോധിച്ചാലേ പ്രവേശനം നടത്താനാവൂവെന്നായിരുന്നു ഹരജിക്കാരുടെ വാദം. സമുദായ സർട്ടിഫിക്കറ്റിന് അപേക്ഷിക്കുന്നവരുടെ സമുദായവും ഉപവിഭാഗവും റവന്യൂ അധികൃതർക്ക് എങ്ങനെ സാക്ഷ്യപ്പെടുത്താനാവൂമെന്ന് കോടതി ആരാഞ്ഞു. കേരളത്തിന് പുറത്ത് നിന്നുള്ള മുസ്ലിംകളടക്കം ന്യൂനപക്ഷങ്ങളുടെ അപേക്ഷയിൽ ഏതു ഉപവിഭാഗത്തിലാണ് ഇവർ ഉൾപ്പെടുന്നതെന്ന് എങ്ങനെ കണ്ടെത്തുമെന്ന് പറയുന്നില്ല. ശരിയായ പരിശോധന സംവിധാനമില്ലാതെ ഉദ്യോഗസ്ഥർക്ക് സർട്ടിഫിക്കറ്റ് നൽകേണ്ടിവരും. ഇങ്ങനെ നൽകുന്ന സർട്ടിഫിക്കറ്റിൽ തെറ്റുണ്ടായാൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥന് അച്ചടക്ക നടപടി നേരിടേണ്ടിയുംവരും. സർട്ടിഫിക്കറ്റ് നൽകാനുള്ള മതമേധാവികളുടെ അധികാരം റവന്യൂ അധികൃതരിലേക്ക് മാറ്റിയത് ഏറെ തിടുക്കപ്പെട്ട് എടുത്ത തീരുമാനമാണെന്ന് പ്രഥമദൃഷ്ട്യാ വ്യക്തമാണെന്ന് കോടതി പറഞ്ഞു. ഇതി​െൻറ സാധുത സംബന്ധിച്ച് പിന്നീട് പരിശോധിക്കാമെന്ന് അറിയിച്ച കോടതി ഹരജി ഫയലിൽ സ്വീകരിച്ചു. നാലാഴ്ചക്കകം മറുപടി സത്യവാങ്മൂലം നൽകാൻ സർക്കാറിന് നിർദേശവും നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.