വിചാരണ നേരിടുന്ന വിരമിച്ച പൊലീസുദ്യോഗസ്ഥരെ വീണ്ടും നിയമിച്ചതിൽ കോടതിക്ക് നീരസം

ന്യൂഡൽഹി: നിരവധി കേസുകളിൽ പ്രതികളായ വിരമിച്ച പൊലീസ് ഉദ്യോഗസ്ഥർക്ക് താൽക്കാലിക നിയമനം നൽകാനുള്ള ഗുജറാത്ത് പൊലീസി​െൻറ നടപടിയിൽ സുപ്രീംകോടതി നീരസം പ്രകടിപ്പിച്ചു. സൊഹ്റാബുദ്ധീൻ ശൈഖ്- ഇശ്റത് ജഹാൻ ഏറ്റുമുട്ടൽ കേസുകളിലടക്കം നിരവധി കേസുകളിൽ പ്രതികളായ എൻ.കെ. അമിൻ, തരുൺ ബരോട്ട് എന്നിവരെയാണ് വീണ്ടും നിയമിക്കാൻ നീക്കം നടത്തിയത്. എൻ.െക. അമീെന തപി ജില്ല പൊലീസ് മേധാവിയായും തരുൺ ബരോട്ടിനെ റെയിൽവേ ഡിൈവ.എസ്.പിയായുമാണ് നിയമിക്കുന്നത്. ചീഫ് ജസ്റ്റിസ് ജെ.എസ്. ഖെഹാർ, ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് എന്നിവരടങ്ങുന്ന ബെഞ്ചാണ് വാദം കേട്ടത്. നിയമനത്തെ 'അസംബന്ധം' എന്നാണ് കോടതി വിശേഷിപ്പിച്ചത്. കേസിൽ വീണ്ടും വാദം കേൾക്കുന്നതിന് ആഗസ്റ്റ് 16ലേക്ക് മാറ്റി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.