മട്ടാഞ്ചേരി: എൻജിൻ തകരാറിലായതിനെ തുടർന്ന് മത്സ്യബന്ധന ബോട്ട് കടലിൽ ഒഴുകിനടന്നു. തോപ്പുംപടിയിൽനിന്ന് പോയ 'സ്പെയിൻ' എന്ന് പെഴ്സീൻ ബോട്ടാണ് അപകടത്തിൽപെട്ടത്. കൊച്ചി തീരത്തുനിന്ന് 60 നോട്ടിക്കൽ മൈൽ അകലെയാണ് സംഭവം. പ്രൊപ്പല്ലറിൽ വല കുടുങ്ങിയതിനെ തുടർന്നാണ് എൻജിൻ തകരാറിലായത്. അപകടത്തെ തുടർന്ന് ബോട്ട് രാത്രിയും പകലും കടലിൽ ഒഴുകി നടന്നു. വിവരമറിഞ്ഞ് കോസ്റ്റ് ഗാർഡിെൻറ 'അഭിനവ്' എന്ന കപ്പലെത്തി തൊഴിലാളികളെയും ബോട്ടും കരക്കെത്തിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.