കെ.എസ്​.യു പഠിപ്പുമുടക്ക്: അറഫ കോളജിലും നിർമലയിലും സംഘർഷം

മൂവാറ്റുപുഴ: ജില്ല പ്രസിഡൻറ് അലോഷ്യസിനെ മർദിച്ച സംഭവവുമായി ബന്ധപ്പെട്ട് കെ.എസ്.യു നടത്തിയ പഠിപ്പുമുടക്ക് സമരം സംഘർഷത്തിൽ കലാശിച്ചു. എസ്.എഫ്.ഐ, കെ.എസ്.യു പ്രവർത്തകർ തമ്മിൽ ഉന്തും തള്ളുമുണ്ടായി. െപാലീസ് ലാത്തി വീശി. നിരവധി വിദ്യാർഥികൾക്ക് പരിക്കേറ്റു. ഒമ്പതുപേർക്കെതിരെ കേസെടുത്തു. പേഴക്കാപ്പിള്ളി അറഫ കോളജിലും മൂവാറ്റുപുഴ നിർമല കോളജിലാണ് സംഘർഷമുണ്ടായത്. നിർമല കോളജ് കവാടത്തിൽ സമരം നടത്തിക്കൊണ്ടിരുന്ന കെ.എസ്.യു പ്രവർത്തകരും തടയാനെത്തിയ എസ്.എഫ്.ഐ പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടുകയായിരുന്നു. ഇേൻറണൽ പരീക്ഷക്കെത്തിയ വിദ്യാർഥികളെ കടത്തിവിടണമെന്നാവശ്യപ്പെട്ടായിരുന്നു എസ്.എഫ്.ഐക്കാർ എത്തിയത്. പൊലീസ് ഇരുകൂട്ടരെയും മാറ്റിവിട്ട ശേഷം വിദ്യാർഥികളെ കോളജിലേക്ക് കടത്തിവിട്ടു. ഇത് തടയാൻ ശ്രമിച്ച കെ.എസ്.യു ജില്ല ജനറൽ സെക്രട്ടറി റംഷാദ് റഫീഖിനെ പൊലീസ് വലിച്ചിഴച്ചു. ഇതോടെ സമരം പൊളിക്കാൻ പൊലീസ് ശ്രമിച്ചെന്നാരോപിച്ച് പ്രവർത്തകർ മൂവാറ്റുപുഴ -തൊടുപുഴ റോഡ് ഉപരോധിച്ചു. ഉപരോധം നീണ്ടതോടെ െപാലീസ് ലാത്തിവീശി. ലാത്തിയടിയിൽ നിരവധി പേർക്ക് പരിക്കേറ്റു. യൂത്ത് കോൺഗ്രസ് നേതാക്കളായ മുഹമ്മദ് റഫീക്ക്, ഷാൻ മുഹമ്മദ്, കെ.എസ്.യു നേതാക്കളായ റംഷാദ് റഫീക്ക്, മുബ്ബാസ് തുടങ്ങി എട്ടുപേരെ െപാലീസ് കസ്റ്റഡിയിലെടുത്തു. ഇവർക്കെതിരെ കേെസടുത്തശേഷം വിട്ടയച്ചു. അറഫ കോളജിൽ പഠിപ്പുമുടക്കി സമരം നടത്തിയ പ്രവർത്തകർ പ്രിൻസിപ്പൽ വി.കെ.ജോർജി​െൻറ വാഹനം തടയാൻ ശ്രമിച്ചു. ഇത് എസ്.എഫ്.ഐക്കാർ ചോദ്യം ചെയ്തതാണ് സംഘർഷത്തിനിടയാക്കിയത്. ഇതോടെ ഇവർ തമ്മിൽ ഉന്തും തള്ളുമുണ്ടായി. ഒടുവിൽ അധ്യാപകർ ഇടപെട്ട് ഇരുകൂട്ടരെയും പിന്തിരിപ്പിക്കുകയായിരുന്നു. സംഭവത്തിൽ പരിക്കേറ്റ കെ.എസ്.യു യൂനിറ്റ് പ്രസിഡൻറ് ജിബിൻ സണ്ണി, രണ്ടാം വർഷ എം.കോം വിദ്യാർഥി അജിത്, രണ്ടാം വർഷ ബി.കോം വിദ്യാർഥി മുഹമ്മദ് അസ്ലം എന്നിവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ ഡി.സി.സി ജനറൽ സെക്രട്ടറി പി.പി.എൽദോസ്, യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡൻറ് സമീർ കോണിക്കൽ എന്നിവർ പ്രതിഷേധിച്ചു. കെ.എസ്.യു പ്രവർത്തകരെ ആക്രമിച്ച െപാലീസുകാർക്കെതിരെയും എസ്.എഫ്.ഐക്കാർക്കെതിരെയും കേസെടുക്കണമെന്നും ഇവർ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.