കൊച്ചി: ഐ.പി.എൽ മത്സരങ്ങളിൽ കേരളത്തിെൻറ ടീമായ കേരള ടസ്കേഴ്സിനെ ഉൾപ്പെടുത്തണമെന്ന ആവശ്യം ലോധ കമ്മിറ്റി മുമ്പാകെ ഉന്നയിക്കാൻ ഹൈകോടതി നിർദേശം. ടീമിനെ െഎ.പി.എല്ലിൽ ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ട് മുനമ്പം സ്വദേശി യു.കെ. സതീഷ് കുമാർ, കാക്കനാട് സ്വദേശി മനു ജോസഫ് എന്നിവർ നൽകിയ പൊതുതാൽപര്യ ഹരജിയാണ് ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് പരിഗണിച്ചത്. ഐ.പി.എല്ലിൽനിന്ന് കേരള ടസ്കേഴ്സിനെ ഒഴിവാക്കിയ ബി.സി.സി.ഐയുടെ നടപടി നിയമവിരുദ്ധവും സ്വേച്ഛാപരവുമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹരജി. ഇതുൾപ്പെടെയുള്ള പരാതികൾ സുപ്രീംകോടതി നിയോഗിച്ച ആർ.എം. ലോധ കമ്മിറ്റി മുമ്പാകെ ഉന്നയിക്കുകയാണ് വേണ്ടതെന്ന് കോടതി നിർദേശിച്ചു. കമ്മിറ്റി പരാതി പരിഗണിച്ചില്ലെങ്കിൽ ബി.സി.സി.ഐയെ സമീപിക്കണം. ഇൗ നടപടിക്രമങ്ങൾ പൂർത്തിയാക്കാതെ കോടതി ഇടപെടുന്നത് അനൗചിത്യമാകുമെന്ന് വിലയിരുത്തി ഡിവിഷൻ ബെഞ്ച് ഹരജി തീർപ്പാക്കുകയായിരുന്നു. 2007 സെപ്റ്റംബർ 13നാണ് ബി.സി.സി.ഐ ഫ്രാഞ്ചൈസികളെ അടിസ്ഥാനമാക്കി ട്വൻറി 20 ക്രിക്കറ്റ് മത്സരങ്ങൾക്ക് ഐ.പി.എൽ നടത്താൻ തീരുമാനിച്ചത്. 2008ൽ ഐ.പി.എൽ ആരംഭിച്ചു. 2010 മാർച്ച് 21ന് കേരള ടസ്കേഴ്സ് ഉൾപ്പെടെ രണ്ടു ഫ്രാഞ്ചൈസികളെക്കൂടി മത്സരത്തിൽ ഉൾപ്പെടുത്തി. എന്നാൽ, 2011 സെപ്റ്റംബറിൽ കേരള ടസ്കേഴ്സിനെ െഎ.പി.എല്ലിൽനിന്ന് പുറത്താക്കി. 2011ലെ ഐ.പി.എല്ലിനുശേഷം ബാങ്ക് ഗാരൻറിയുടെ കാലാവധി കഴിയാൻ 13 ദിവസം ബാക്കിനിൽക്കെ 2011 സെപ്റ്റംബർ 17ന് ബി.സി.സി.ഐ സി.ഇ.ഒ സുന്ദർ രാമൻ രണ്ട് മണിക്കൂറിനുള്ളിൽ പുതിയ ബാങ്ക് ഗാരൻറി നൽകാൻ ടസ്കേഴ്സ് ടീം മാനേജ്മെൻറിനോട് ആവശ്യപ്പെടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.