ഗവേഷണവേദി ഉദ്ഘാടനം

കാലടി: ആനുകാലിക വിജ്ഞാനോൽപാദന പ്രക്രിയയിൽ പുരാരേഖകൾ വേണ്ടത്ര ഉപയോഗിക്കപ്പെടുന്നില്ലെന്ന് നാഷനൽ ആർക്കൈവ്സ് അസി. ഡയറക്ടർ ജയപ്രഭ രവീന്ദ്രൻ പറഞ്ഞു. സംസ്കൃത സർവകലാശാല ചരിത്രവിഭാഗം ആരംഭിക്കുന്ന ഡയലോഗ് ഗവേഷണവേദിയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു. ഇനിയും ഉപയോഗപ്പെടുത്തിയിട്ടില്ലാത്ത ലക്ഷക്കണക്കിന് രേഖകൾ ഗവേഷകരെ കാത്ത് പുരാരേഖകേന്ദ്രത്തിൽ സൂക്ഷിക്കപ്പെട്ടിട്ടുണ്ടെന്നും അവർ പറഞ്ഞു. വകുപ്പ് മേധാവി ഡോ.എൻ.ജെ. ഫ്രാൻസിസ്, ഡോ.കെ.എം. ഷീബ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.